മുണ്ടക്കയം : സൗമ്യനും ശാന്തനുമായ പൊതുപ്രവർത്തകൻ ,പരമ്പരാഗത കേരളാ കോൺഗ്രസ് കുടുംബത്തിൽനിന്നും കടന്നു വരുന്ന അജി എബ്രഹാം (അജി വെട്ടുകല്ലാംകുഴി ആണ് എൽ ഡി എഫ് പ്രതിനിധിയായി മുണ്ടക്കയം പഞ്ചായത്തിലെ 17 ആം വാർഡായ കണ്ണിമലയിൽനിന്നും ജനവിധി തേടുന്നത് .മുണ്ടക്കയം പഞ്ചായത്തിന്റെ ഒരറ്റത്തുള്ള കണ്ണിമല വാർഡിൽ ജനങ്ങളെയും പഞ്ചായത്തിന്റെയും ബന്ധിപ്പിക്കുന്ന കണ്ണിയായി പ്രവർത്തിക്കുമെന്നാണ് അജി വോട്ടർമാർക്ക് നൽകുന്ന ഉറപ്പ് ..ഇതിനായി കണ്ണിമലയിൽ ഹെല്പ് ഡെസ്ക് പോലുള്ള സംവിധാനവും അജി വെട്ടുകല്ലാംകുഴി വോട്ടർമാർക്കായി ഒരുക്കുമെന്ന് പറയുന്നു .അതുപോലെ കണ്ണിമല -കവുങ്ങുംകുഴി ഭാഗത്ത് പേരൂർതോട്ടിൽ പാലം നിർമ്മിച്ച് എരുമേലിയിലേക്ക് ഒരു ബൈ പാസ് റോഡും അജിയുടെ ചിന്തയിൽ ഉണ്ട് .കണ്ണിമലയുടെ തൊഴിൽപരവും വൈവിധ്യമായ വിവിധ വികസനപ്രവർത്തനങ്ങൾക്കുവേണ്ടിയും എല്ലാ വോട്ടർമാരുടെയും സഹായം വോട്ടായി തനിക്ക് “രണ്ടില” ചിഹ്നത്തിൽ നാകണമെന്നാണ് അജി എബ്രഹാം (അജി വെട്ടുകല്ലാംകുഴിയുടെ വിനീതമായ അഭ്യർത്ഥന .2013 – 2020 വരെ മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് മത്സ്യ സമൃദ്ധി കോഡിനേറ്റർ എന്ന നിലയിൽ മണിമലയാറ്റിലെ കൊരട്ടിയിൽ മൽസ്യക്കുഞ്ഞുങ്ങളെ നിരന്തരം നിക്ഷേപിച്ചു നടത്തിയ പ്രവർത്തനങ്ങൾ അജിയെ ശ്രദ്ധേയനാക്കിയിരുന്നു .കേരള കോൺഗ്രസ് (എം ) വാർഡ് പ്രസിഡന്റ് ,മണ്ഡലം കമ്മിറ്റി അംഗം , കാഞ്ഞിരപ്പള്ളി കാർഷിക ഗ്രാമ വികസന ബാങ്ക് ഭരണ സമതി അംഗം,നാട്ടിലെ സാമൂഹികവും സാംസ്കാരികവുമായ വിവിധ സമിതികളിൽ അംഗം എന്ന നിലയിൽ പ്രവർത്തിച്ചു വരുന്നു .അജിയുടെ പിതാവിന്റെ സഹോദരൻ പരേതനായ മത്തച്ചൻ വെട്ടുകല്ലാംകുഴി എരുമേലി ഗ്രാമപഞ്ചായത്തിലെ നേർച്ചപ്പാറ വാർഡിലെ കേരളാ കോൺഗ്രസ്സ് എം അംഗമായിരുന്നു .

Website spreading child abuse