ശബരിമല തീര്‍ഥാടനം; ഹോട്ടലുകളിലെഭക്ഷണവില നിശ്ചയിച്ചു

കോട്ടയം: ഈ വര്‍ഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് കാലത്ത് കോട്ടയം ജില്ലയിലെ
ഇടത്താവളങ്ങളിലെയും തീര്‍ഥാടകര്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളിലെയും
ഹോട്ടലുകളിലെ  വെജിറ്റേറിയന്‍ ഭക്ഷണസാധനങ്ങളുടെ വില നിശ്ചയിച്ച് ജില്ലാ
കളക്ടര്‍ ചേതന്‍കുമാര്‍ മീണ ഉത്തരവിട്ടു.ഇടത്താവളങ്ങളായ  എരുമേലി,
വൈക്കം, കടപ്പാട്ടൂര്‍, കോട്ടയം തിരുനക്കര, ഏറ്റുമാനൂര്‍
എന്നിവിടങ്ങളിലെയും   റെയില്‍വേ സ്റ്റേഷന്റെയും ബസ് സ്റ്റാന്‍ഡിന്റെയും
പരിസരങ്ങളിലെ ഹോട്ടലുകള്‍ക്കും റെയില്‍വേ സ്റ്റേഷന്‍ കാന്റീനിനും
തീര്‍ഥാടകര്‍ക്കായി നിജപ്പെടുത്തിയ നിരക്കുള്‍ ബാധകമാണ്. ജില്ലാ
കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലയിലെ ഹോട്ടല്‍ ആന്‍ഡ്് റസ്റ്റോറന്റ്
അസോസിയേഷന്‍ ഭാരവാഹികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിലെ
തീരുമാനപ്രകാരമാണ്  ശബരിമല തീര്‍ഥാടകര്‍ക്കും അവരോടൊപ്പം വരുന്നവര്‍ക്കും
മാത്രമായുള്ള വില നിശ്ചയിച്ചത്. വിലവിവരപട്ടിക ഹോട്ടലുകളില്‍
പ്രദര്‍ശിപ്പിക്കണം. തീര്‍ഥാടകര്‍ക്ക് ആവശ്യമെങ്കില്‍ പരാതി
നല്‍കുന്നതിനായി പൊതുവിതരണം, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷാ
വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ പേരും ഫോണ്‍ നമ്പരും വില വിവരപ്പട്ടികയില്‍
ചേര്‍ക്കണം.നിശ്ചിത വിലയില്‍ കൂടുതല്‍ ഈടാക്കുന്നില്ലെന്ന് ഉറപ്പു
വരുത്തുന്നതിനും പരാതികളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനുമായി
വിവിധ വകുപ്പുകളുടെ സംയുക്ത സക്വാഡുകള്‍ പ്രവര്‍ത്തിക്കും. ഭക്ഷണ സാധനങ്ങളുടെ ജിഎസ്ടി ഉള്‍പ്പെടെയുള്ള വില ചുവടെ.  കുത്തരി ഊണ് (എട്ടു കൂട്ടം കറികള്‍, സോര്‍ട്ടക്സ് അരി) -75 രൂപആന്ധ്രാ ഊണ് (പൊന്നിയരി)-  75രൂപകഞ്ഞി (അച്ചാറും പയറും ഉള്‍പ്പെടെ 750ഗ്രാം)  -38രൂപചായ (150 മി.ലി.)-  12രൂപമധുരമില്ലാത്ത ചായ (150 മി.ലി.)-  11 രൂപകാപ്പി  (150 മി.ലി.)-  14 രൂപമധുരമില്ലാത്ത കാപ്പി (150 മി.ലി.)-  12 രൂപബ്രൂ കോഫി/നെസ് കോഫി (150 മി.ലി.)-    18 രൂപകട്ടന്‍ കാപ്പി  (150 മി.ലി.)-   10 രൂപമധുരമില്ലാത്ത കട്ടന്‍കാപ്പി (150 മി.ലി.)- 9 രൂപകട്ടന്‍ചായ(150 മി.ലി.)-9 രൂപമധുരമില്ലാത്ത കട്ടന്‍ചായ(150 മി.ലി.)-9 രൂപഇടിയപ്പം (1 എണ്ണം,50 ഗ്രാം)-12 രൂപദോശ (1 എണ്ണം,50 ഗ്രാം)-12 രൂപഇഡ്ഢലി (1 എണ്ണം, 50 ഗ്രാം)-12 രൂപപാലപ്പം (1 എണ്ണം, 50 ഗ്രാം)-12 രൂപചപ്പാത്തി (1 എണ്ണം,50 ഗ്രാം)-12 രൂപചപ്പാത്തി (50 ഗ്രാം വീതം മൂന്നെണ്ണം) കുറുമ ഉള്‍പ്പെടെ- 67 രൂപപൊറോട്ട (1 എണ്ണം)-  13 രൂപനെയ്റോസ്റ്റ് (175 ഗ്രാം)-  50 രൂപപ്ലെയിന്‍ റോസ്റ്റ് -36 രൂപ മസാലദോശ (175 ഗ്രാം)-53 രൂപപൂരിമസാല  (50 ഗ്രാം വീതം 2 എണ്ണം)- 40 രൂപമിക്സഡ് വെജിറ്റബിള്‍-    31 രൂപപരിപ്പുവട (60 ഗ്രാം)-    11 രൂപഉഴുന്നുവട (60 ഗ്രാം)-    11 രൂപകടലക്കറി (100 ഗ്രാം)-33 രൂപഗ്രീന്‍പീസ് കറി  (100 ഗ്രാം)-  34 രൂപകിഴങ്ങ് കറി (100 ഗ്രാം)-33 രൂപതൈര് (1 കപ്പ് 100 മില്ലി)-15 രൂപകപ്പ (250 ഗ്രാം)-32 രൂപബോണ്ട (50 ഗ്രാം)-11 രൂപഉള്ളിവട (60 ഗ്രാം)-11 രൂപഏത്തയ്ക്കാപ്പം (75 ഗ്രാം പകുതി)-13 രൂപതൈര് സാദം (മുന്തിയ വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ മാത്രം)-50 രൂപലെമണ്‍ റൈസ് (150 മി. ലി.)-45 രൂപമെഷീന്‍ ചായ (150 മി.ലി.) -10 രൂപമെഷീന്‍ കാപ്പി (150 മി.ലി.)- 12 രൂപമെഷീന്‍ മസാല ചായ (150 മി.ലി.)-15 രൂപമെഷീന്‍ ലെമണ്‍ ടീ (150 മി.ലി.)-15 രൂപമെഷീന്‍ ഫ്ളേവേഡ് ഐസ് ടീ (150 മി.ലി.)-21 രൂപ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!