പമ്പാവാലി-എയ്ഞ്ചൽ വാലി പട്ടയം – ഫെയർ വാല്യൂ നിശ്ചയിച്ച് ഉത്തരവായി

എരുമേലി : എരുമേലി തെക്ക് വില്ലേജിലെ പമ്പാവാലി-എയ്ഞ്ചൽ വാലി പ്രദേശങ്ങളിൽ രണ്ടായിരത്തോളം വരുന്ന കൈവശ കൃഷിക്കാർക്ക് പട്ടയം നൽകിയതുമായി ബന്ധപ്പെട്ട് അവശേഷിച്ചിരുന്ന ഏക നടപടിക്രമമായ ഭൂമിയുടെ ന്യായവില നിശ്ചയിച്ച് ഉത്തരവായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. എരുമേലി തെക്ക് വില്ലേജിൽ ബ്ലോക്ക് നമ്പർ 82 ൽ ഉൾപ്പെട്ടവരുന്ന റീസർവ്വേ നമ്പർ 1 മുതൽ 188 വരെയുള്ള സർവ്വേ നമ്പറുകളിൽ പെട്ട 1620 പട്ടയ ഉടമകളുടെ ഭൂമിക്കാണ് ഫെയർ വാല്യൂ നിശ്ചയിച്ച് ഗസറ്റ് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിട്ടുള്ളത്. സങ്കീർണമായ ഈ നടപടിക്രമം വളരെ ശ്രമകരമായിട്ടാണ് പൂർത്തീകരിച്ചിട്ടുള്ളത് എന്ന് എംഎൽഎ കൂട്ടിച്ചേർത്തു. പമ്പാവാലിയിലും, എയ്ഞ്ചൽ വാലിയിലും പട്ടയം കിട്ടിയ വസ്തു ഉടമസ്ഥർക്ക് ഇനി അവരുടെ ഭൂമികൾ ക്രയവിക്രയം നടത്തുകയോ, ഭാഗം ചെയ്യുകയോ, ഈട് വയ്ക്കുകയോ ഒക്കെ ചെയ്യുന്നതിന് കഴിയുന്നതാണ്. ന്യായവില കൂടി അംഗീകരിച്ചതോടെ പമ്പാവാലി,ഏഞ്ചൽ വാലി പ്രദേശങ്ങളിലെ ഭൂമിയുടെ പട്ടയ വിതരണവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ചിരിക്കുകയാണ്. ഇനി സ്ഥലത്തില്ലാത്തവരുടേതും, ചില അവകാശ തർക്കങ്ങൾ ഉള്ളതുമായ ആളുകളുടേതും മാത്രമാണ് പട്ടയം നൽകാൻ അവശേഷിച്ചിട്ടുള്ളത്.

9 thoughts on “പമ്പാവാലി-എയ്ഞ്ചൽ വാലി പട്ടയം – ഫെയർ വാല്യൂ നിശ്ചയിച്ച് ഉത്തരവായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!