ന്യൂദല്‍ഹി: ഔദ്യോഗിക പോര്‍ട്ടലില്‍ ഇ-കെവൈസിയും രജിസ്‌ട്രേഷന്‍
പ്രക്രിയയും പൂര്‍ത്തിയാക്കിയ കര്‍ഷകര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ
പിഎം-കിസാന്‍ പദ്ധതിയില്‍ നിന്നുള്ള 21 ാം ഗഡു ഈ മാസം തന്നെ വിതരണം
ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു . ഔദ്യോഗിക തീയതി പുറത്തുവിട്ടിട്ടില്ല.വെള്ളപ്പൊക്കത്തിലും
മണ്ണിടിച്ചിലിലും ദുരിതമനുഭവിച്ച കര്‍ഷകരെ സഹായിക്കുന്നതിനായി ഹിമാചല്‍
പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ കര്‍ഷകര്‍ക്ക്
സെപ്റ്റംബറില്‍ 21 ാം ഗഡു പ്രതേ്യക വിതരണം നടത്തി. ജമ്മു കശ്മീരിനുള്ള ഗഡു
തുക ഒക്ടോബര്‍ 7 ന് അനുവദിച്ചു.2019 ല്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച
പിഎം കിസാന്‍ യോജനയുടെ 20-ാം ഗഡു ഓഗസ്റ്റ് 2 നാണ് പ്രഖ്യാപിച്ചത്.
രാജ്യത്തുടനീളമുള്ള 9.7 കോടിയിലധികം കര്‍ഷകര്‍ക്കായി ഈ കാലയളവില്‍ ആകെ
20,500 കോടിരൂപ വിതരണം ചെയ്തു.നിലവിലുള്ള പദ്ധതി പ്രകാരം, യോഗ്യരായ കര്‍ഷകര്‍ക്ക് മൂന്ന് തുല്യ ഗഡുക്കളായി പ്രതിവര്‍ഷം 6,000 രൂപയാണ് നല്‍കുന്നത്

Good to hear the 21st installment is expected this month for farmers who’ve completed their e-KYC; hopefully the official date is announced soon. I found some related information about agricultural support programs at https://tinyfun.io/game/labubu-clicker, which might be helpful for others.