ഭൂമിയുടെ പേര് മാറ്റുന്നതിന് കൈക്കൂലി; കൊച്ചിൻ കോർപ്പറേഷനിലെ രണ്ടു ഉദ്യോഗസ്ഥർ പിടിയിൽ

കൊച്ചി : കൈക്കൂലിയുമായി കൊച്ചിൻ കോർപ്പറേഷനിലെ രണ്ടു ഉദ്യോഗസ്ഥർ പിടിയിൽ. ഇടപ്പള്ളി സോണൽ ഓഫീസിലെ സൂപ്രണ്ട് ലാലിച്ചൻ, ഇൻസ്പെക്ടർ മണികണ്ഠൻ എന്നിവരെയാണ് വിജിലൻസ് പിടികൂടിയത്.
ഒരാളുടെ പക്കൽ നിന്ന് 5000 രൂപയും മറ്റൊരാളുടെ പക്കൽ നിന്ന് 2000 രൂപയും പിടിച്ചെടുത്തു. ഭൂമിയുടെ പേര് മാറ്റുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്.

കഴിഞ്ഞ മെയ് മാസമാണ് എളമക്കര സ്വദേശി കൊച്ചി കോർപ്പറേഷൻ്റെ സോണൽ ഓഫീസുമായി ബന്ധപ്പെടുന്നത്. ഭൂമിയുടെ പേര് മാറ്റുന്നതിനായി പലതവണയായിട്ട് കയറിയിറങ്ങി. ആ സമയത്താണ് ഉദ്യോഗസ്ഥർ എളമക്കര സ്വദേശിയോട് പണം ആവശ്യപ്പെടുന്നത്. ഇൻസ്പെക്ടർ മണികണ്ഠന് 2000 രൂപയും സൂപ്രണ്ടിന് 5000 രൂപയും നൽകണെമന്നാണ് ആവശ്യപ്പെട്ടത്. തുടർന്ന് എളമക്കര സ്വദേശി വിജിലൻസിന് പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും കൈക്കൂലിയുമായി പിടിയിലാകുന്നത്.

35 thoughts on “ഭൂമിയുടെ പേര് മാറ്റുന്നതിന് കൈക്കൂലി; കൊച്ചിൻ കോർപ്പറേഷനിലെ രണ്ടു ഉദ്യോഗസ്ഥർ പിടിയിൽ

  1. This is the proper blog for anybody who wants to find out about this topic. You understand a lot its virtually arduous to argue with you (not that I truly would need…HaHa). You definitely put a new spin on a subject thats been written about for years. Great stuff, simply great!

  2. Useful information. Fortunate me I found your website unintentionally, and I am shocked why this twist of fate didn’t happened earlier! I bookmarked it.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!