എരുമേലി :എരുമേലിയിലെ നെടുംകാവുവയൽ ഗവ. എൽ പി സ്കൂൾ ഹൈടെക്കായി മാറിയതിന്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. കുട്ടികളെ വരവേൽക്കാൻ സ്മാർട്ട് ക്ലാസ് മുറികളും പുത്തൻ കളിയിടങ്ങളും പാചകപ്പുരയും ഡൈനിങ് ഹാളും വർണക്കൂടാരം പദ്ധതിയും ഒക്കെയായി മനോഹരമായി മാറിയ സ്കൂൾ ആധുനിക വിദ്യാഭ്യാസത്തിന് മാർഗദീപമാകുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പുതിയതായി നിർമിച്ച പാചകപ്പുരയും ഡൈനിങ് ഹാളും വർണക്കൂടാരം പദ്ധതിയും ബേബി ഫ്രണ്ട്ലി ടോയ്‌ലെറ്റും എംഎൽഎ ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ കേരളം പദ്ധതിയിലാണ് പത്ത് ലക്ഷം ചെലവിട്ട് വർണക്കൂടാരം പദ്ധതി നിർമിച്ചിരിക്കുന്നത്. 15 ലക്ഷം ചെലവിട്ടാണ് പുതിയ പാചകപ്പുരയും ഡൈനിങ് ഹാളും നിർമിച്ച് ഫ്രിഡ്ജ് ഉൾപ്പടെ അനുബന്ധ ഉപകരണങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. വാർഡ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ വി ഐ അജി സമ്മേളനത്തിൽ സ്വാഗത പ്രസംഗം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി എസ് കൃഷ്ണകുമാർ, കാഞ്ഞിരപ്പള്ളി അസി. എക്‌സി. എഞ്ചിനീയർ സി ആർ അനുപമ, കാഞ്ഞിരപ്പള്ളി എഇഒ എസ് സുൽഫിക്കർ, ബിപിസി വി എം അജാസ്, ഹെഡ് മിസ്ട്രസ് പി ഡി ലളിത, ബിആർസി ട്രെയിനർ റീബി വർഗീസ്, മുട്ടപ്പള്ളി ഗവ. എൽപിഎസ് ഹെഡ് മിസ്ട്രസ് ഷിജി അനു കുര്യൻ, സിആർസി കോർഡിനേറ്റർ അനു വർഗീസ്, പിടിഎ പ്രസിഡന്റ് രമ്യ ശ്യാം, ഗ്രാമദീപം വായനശാല സെക്രട്ടറി വി കെ സോമൻ, മുൻ പിടിഎ പ്രസിഡന്റ് എം ആർ ശ്രീലത, എസ്എംസി അംഗം എം എം ദീപു, ഡിവൈഎഫ്ഐ മേഖല സെക്രട്ടറി അബ്ദുൽ ഷെമീം, പ്രീ പ്രൈമറി ടീച്ചർ വി വി ഗീതാമണിയമ്മ എന്നിവർ പ്രസംഗിച്ചു.

You truly deserve a relaxing massage. It’s the perfect way to unwind and recharge your body and mind.