സഖറിയാസ് സ്‌നേഹസംഗമം

കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി രൂപത സുവര്‍ണ്ണജൂബിലി വര്‍ഷത്തോടു ചേര്‍ന്ന് രൂപത ഫാമിലി അപ്പോസ്റ്റലേറ്റും, ക്രിസ്റ്റീന്‍ ടീമും സംയുക്തമായി നടത്തുന്ന 60 വയസ്സ് കഴിഞ്ഞവരുടെ കൂട്ടായ്മയാണ് സഖറിയാസ് സ്‌നേഹസംഗമം. ജൂണ്‍ 15,16,17 തീയതികളില്‍ പൊന്‍കുന്നം തിരുകുടുംബ ദൈവാലയത്തില്‍വച്ച്, പൊന്‍കുന്നം ഫൊറോനയിലെ ഇടവകകള്‍ക്കുവേണ്ടിയുള്ള സംഗമം നടത്തും. രാവിലെ 9.30ന് പരിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച് വിവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള ക്ലാസുകള്‍, ചര്‍ച്ചകള്‍, പങ്കുവയ്ക്കലുകള്‍, സ്‌നേഹവിരുന്ന് എന്നിവയോടുകൂടി 3.30ന് സമാപിക്കും.ജീവിതം സന്തോഷപ്രദമാക്കാന്‍ നമുക്ക് ഇനി എന്തൊക്കെ ചെയ്യാന്‍ സാധിക്കും, ഇനി നമുക്കുള്ള സാധ്യതകള്‍ എന്തെല്ലാം, ഇനിയുള്ള ജീവിതം എങ്ങനെ ഏറെ അനുഗ്രഹപ്രദമാക്കാം തുടങ്ങിയ വിഷയങ്ങള്‍ ഒരുമിച്ചു ചിന്തിക്കാനുള്ള അവസരമാണ് ഈ സംഗമം.സംഗമത്തിന്റെ വിജയകരമായ നടത്തിപ്പിനായി പൊന്‍കുന്നം ഫൊറോന വികാരി ഫാ. തോമസ് പൂവത്താനിക്കുന്നേല്‍, ഫാമിലി അപ്പോസ്റ്റലേറ്റ് ഫൊറോന ഡയറക്ടര്‍ ഫാ. ജോസുകുട്ടി ഇടത്തിനകം, മാതൃവേദി, പിതൃവേദി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു

error: Content is protected !!