മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലേക്ക് അപേക്ഷ ക്ഷണിച്ചു; നവംബർ 19 വരെ അപേക്ഷിക്കാം

തിരുവനന്തപുരം : 2025 അദ്ധ്യയന വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് (MPH) കോഴ്‌സിന് അപേക്ഷകള്‍ ക്ഷണിച്ചു.അപേക്ഷാഫീസ് പൊതുവിഭാഗത്തിനു 1800/- രൂപയും പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 900/- രൂപയുമാണ്.

അപേക്ഷാഫീസ് 2025 ഒക്‌ടോബര്‍ 23 മുതല്‍ നവംബര്‍ 19 വരെ ഒടുക്കാവുന്നതാണ്. ഓണ്‍ലൈന്‍ വഴിയോ, വെബ്‌സൈറ്റ് വഴി ഡൗണ്‍ലോഡ് ചെയ്ത ചെല്ലാന്‍ ഉപയോഗിച്ച് ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഫീസ് അടയ്ക്കാം.അപേക്ഷകര്‍ വ്യക്തിഗത അക്കാദമിക വിവരങ്ങള്‍ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ സമര്‍പ്പിക്കുന്ന അവസരത്തില്‍ ആവശ്യമായ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ ചെയ്യേണ്ടതാണ്.

കേരളത്തിലെ ആരോഗ്യ സര്‍വ്വകലാശാല അംഗീകരിച്ച എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.യു.എം.എസ്, ബി.എസ്.എം.എസ് തുടങ്ങിയ റഗുലര്‍ ഡിഗ്രി കോഴ്സുകള്‍ 50% മാര്‍ക്കോടെ പാസ്സായവര്‍ക്ക് അപേക്ഷിക്കാം. ഈ വിഭാഗക്കാര്‍ അതത് സ്റ്റേറ്റ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം.

ആരോഗ്യ സര്‍വ്വകലാശാല അംഗീകരിച്ച റഗുലര്‍ ബി.എസ്.സി നഴ്‌സിങ്, ബി.ഫാം, ബി.എസ്.സി അലൈഡ് മെഡിക്കല്‍ കോഴ്‌സുകള്‍ 50% മാര്‍ക്കോടെ പാസ്സായവര്‍ക്കും അപേക്ഷിക്കാം. ഈ യോഗ്യതയുള്ളവര്‍ക്കും അതത് സ്റ്റേറ്റ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

കേരള വെറ്റിനറി & ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നോ അംഗീകരിക്കപ്പെട്ട മറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നോ 50% മാര്‍ക്കോടെയുള്ള റഗുലര്‍ ബി.എസ്.സി വെറ്റിനറി ബിരുദമുള്ളവര്‍.

ഡിഗ്രി തലത്തിലോ പോസ്റ്റ് ഗ്രാഡുവേറ്റ് ഡിഗ്രി തലത്തിലോ പബ്ലിക് ഹെല്‍ത്ത് ഒരു വിഷയമായി പഠിച്ച് കേരള ആരോഗ്യസര്‍വ്വകലാശാലയില്‍ നിന്നും 50% മാര്‍ക്ക് നേടി പാസ്സായവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

പ്രവേശന നടപടികള്‍

പ്രവേശനം ലഭിക്കുന്നത് 2025 നവംബര്‍ 29 ന് തിരുവനന്തപുരത്ത് വച്ച് നടത്തുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ്. എല്‍.ബി.എസ്സ് ഡയറക്ടര്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റിലൂടെയാണ് കോഴ്‌സിലേക്കുള്ള പ്രവേശനം നടത്തുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് 04712560361, 362, 363, 364 എന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

6 thoughts on “മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലേക്ക് അപേക്ഷ ക്ഷണിച്ചു; നവംബർ 19 വരെ അപേക്ഷിക്കാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!