അ​ഡ്വ. പ്രി​ൻ​സ് ലൂ​ക്കോ​സി​ന്‍റെ അ​കാ​ല​വേ​ർ​പാ​ട് പാ​ർ​ട്ടി​ക്കും മ​ണ്ഡ​ല​ത്തി​നും തീരാനഷ്ടമെന്ന് പി.​ജെ.​ ജോ​സ​ഫ്

തൊ​ടു​പു​ഴ: കേ​ര​ള കോ​ണ്‍​ഗ്ര​സ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗ​മാ​യി​രു​ന്ന അ​ഡ്വ. പ്രി​ൻ​സ് ലൂ​ക്കോ​സി​ന്‍റെ അ​കാ​ല​വേ​ർ​പാ​ട് പാ​ർ​ട്ടി​ക്കും മ​ണ്ഡ​ല​ത്തി​നും തീ​രാ​ന​ഷ്ട​മാ​ണെ​ന്ന് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ. പ്ര​ഗ​ത്ഭ​നാ​യ നേ​താ​വി​നെ​യാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് ന​ഷ്ട​മാ​യി​രി​ക്കു​ന്ന​ത്. ഒ. ​വി. ലൂ​ക്കോ​സി​ന്‍റെ പു​ത്ര​നാ​യ പ്രി​ൻ​സ് ക​ള​ങ്ക​മി​ല്ലാ​ത്ത രാ​ഷ‌്ട്രീ​യ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു.

എ​പ്പോ​ഴും സു​സ്മേ​ര​വ​ദ​ന​നാ​യി സൗ​മ്യ​മാ​യി ഇ​ട​പെ​ട്ടി​രു​ന്ന അ​ദ്ദേ​ഹം ഏ​വ​ർ​ക്കും പ്രി​യ​പ്പെ​ട്ട​വ​നാ​യി​രു​ന്നു. പ്രി​ൻ​സി​ന്‍റെ വേ​ർ​പാ​ട് നി​ക​ത്താ​നാ​കാ​ത്ത ന​ഷ്ട​മാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു.

രാ​​ഷ്‌​ട്രീ​​യ​​രം​​ഗ​​ത്തെ
മാ​​തൃ​​ക​​ാവ്യ​​ക്തി​​ത്വ​​ം: മോൻസ് ജോസഫ്

കോ​ട്ട​യം: രാ​​ഷ്‌​ട്രീ​​യ​​രം​​ഗ​​ത്തെ മാ​​തൃ​​കാ​​വ്യ​​ക്തി​​ത്വ​​മാ​​യി​​രു​​ന്നു പ്രി​​ൻ​​സ് ലൂ​​ക്കോ​​സെ​​ന്ന് കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ചെ​​യ​​ർ​​മാ​​ൻ മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ. രാ​​ഷ്‌​ട്രീ​യ​​രം​​ഗ​​ത്ത് അ​​ഴി​​മ​​തി​​ക​​റ​ പു​​ര​​ളാ​​ത്ത സ​​ത്യ​​സ​​ന്ധ​​ത​​യു​​ടെ മു​​ഖ​​മാ​​യി​​രു​​ന്നു പ്രി​​ൻ​​സ് ലൂ​​ക്കോ​​സ്. അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ വേ​​ർ​​പാ​​ട് കേ​​ര​​ള​​രാ​ഷ്‌​ട്രീ​​യ​​ത്തി​​നും പ്ര​ത്യേ​കി​ച്ച് കേ​​ര​​ള കോ​​ൺ​​ഗ്ര​​സി​​നും ക​​ന​​ത്ത ന​​ഷ്ട​മാ​ണ്. മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ പ​​റ​​ഞ്ഞു.

ച​​ങ്ങ​​നാ​​ശേ​​രി: ശാ​​ന്ത​​ത​​യോ​​ടെ​​യും സൗ​​മ്യ​​ത​​യോ​​ടെ​​യും അ​​ഭി​​ഭാ​​ഷ​​ക​​വൃ​​ത്തി​​യി​​ലും പൊ​​തു​​പ്ര​​വ​​ര്‍​ത്ത​​ന​​ത്തി​​ലും ഏ​​ര്‍​പ്പെ​​ട്ടി​​രു​​ന്ന അ​ഡ്വ. പ്രി​​ന്‍​സ് ലൂ​​ക്കോ​​സ് നി​​സ്വാ​​ര്‍​ഥ സേ​​വ​​ന​​ത്തി​​ന്‍റെ മാ​​തൃ​​ക​​യാ​​യി​​രു​​ന്നു. ക്രി​​സ്തീ​​യ വി​​ശ്വാ​​സ​​വും മൂ​​ല്യ​​ങ്ങ​​ളും മു​​റു​​കെ​​പ്പി​​ടി​​ച്ചി​​രു​​ന്ന അ​​ദ്ദേ​​ഹം സ​​ഭ​​യോ​​ടും ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യോ​​ടും ചേ​​ര്‍​ന്നു പ്ര​​വ​​ര്‍​ത്തി​​ച്ചി​​രു​​ന്നു.

സ​​ഭാ സം​​ഘ​​ട​​ന​​ക​​ളാ​​യ മി​​ഷ​​ന്‍​ലീ​​ഗ്, യു​​വ​​ദീ​​പ്തി എ​​ന്നി​​വ​​യി​​ലൂ​​ടെ സം​​ഘാ​​ട​​ക​​പാ​​ട​​വം നേ​​ടി​​യെ​​ടു​​ത്ത അ​​ദ്ദേ​​ഹം യു​​വ​​ദീ​​പ്തി​​യു​​ടെ അ​​തി​​ര​​മ്പു​​ഴ ഫൊ​​റോ​​ന പ്ര​​സി​​ഡ​​ന്‍റാ​​യി​​രു​​ന്നു. നി​​ല​​വി​​ൽ അ​​തി​​രൂ​​പ​​ത പാ​​സ്റ്റ​​റ​​ല്‍ കൗ​​ണ്‍​സി​​ലി​​ലും അം​​ഗ​​മാ​​ണ്. രാ​​ഷ്‌​ട്രീ​​യ​​രം​​ഗ​​ത്തെ ഒ​​രു പ്ര​​ഗ​​ത്ഭ​​വ്യ​​ക്തി​​ത്വ​​ത്തെ​​യാ​​ണ് ന​​മു​​ക്ക് ന​​ഷ്ട​​മാ​​യി​​രി​​ക്കു​​ന്ന​​ത്. അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ആ​​ക​​സ്മി​​ക വേ​​ര്‍​പാ​​ടി​​ല്‍ ദുഃ​​ഖം രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന​​തോ​​ടൊ​​പ്പം കു​​ടും​​ബ​​ത്തെ അ​​നു​​ശോ​​ച​​ന​​മ​​റി​​യി​​ക്കു​​ക​​യും ചെ​​യ്യു​​ന്നു.
മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍
ച​​ങ്ങ​​നാ​​ശേ​​രി ആ​​ര്‍​ച്ച്​​ബി​​ഷ​​പ്

സ്‌​നേ​ഹ​വും സൗ​ഹൃ​ദ​വും
സ്മ​രി​ക്കു​ന്നു

കോ​ട്ട​യം: കേ​​ര​​ള​ കോ​​ണ്‍​ഗ്ര​​സ് നേ​​താ​​വാ​​യി​​രു​​ന്ന പ്രി​​ന്‍​സ് ലൂ​​ക്കോ​​സ​ന്‍റെ അ​​പ്ര​​തീ​​ക്ഷി​​ത വേ​​ര്‍​പാ​​ടി​​ല്‍ ദുഃ​​ഖ​​വും അ​​നു​​ശോ​​ച​​ന​​വും രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്നു. ശാ​​ന്ത​​നും സൗ​​മ്യ​​നു​​മാ​​യി​​രു​​ന്ന പ്രി​​ന്‍​സി​​ന്‍റെ സ്‌​​നേ​​ഹ​​വും സൗ​​ഹൃ​​ദ​​വും സ്മ​​രി​​ക്കു​​ന്നു.

കു​​ടും​​ബ​​ത്തി​​നു​​ണ്ടാ​​യ ദുഃ​ഖ​​ത്തി​​ല്‍ പ​​ങ്കു​​ചേ​​രു​​ന്നു. കു​​ടും​​ബ​​ത്തെ ദൈ​​വം ആ​​ശ്വ​​സി​​പ്പി​​ക്കു​​ക​​യും ശ​​ക്തി​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്യ​​ട്ടെ.

മാ​​ര്‍ തോ​​മ​​സ് പാ​​ടി​​യ​​ത്ത്
ഷം​​ഷാ​​ബാ​​ദ് സ​​ഹാ​​യ​​മെ​​ത്രാ​​ന്‍

അ​​കാ​​ല​​ത്തി​​ല്‍ കോ​​ട്ട​​യ​​ത്തി​​ന് ന​​ഷ്ട​​മാ​​യ നേ​​താ​​ക്ക​​ള്‍ പ​​ല​​രാ​​ണ്. കോ​​ണ്‍​ഗ്ര​​സ് നേ​​താ​​വും മു​​ന്‍ ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി​​യു​​മാ​​യി​​രു​​ന്ന പി.​​ടി. ചാ​​ക്കോ 49-ാം വ​​യ​​സി​​ലാ​​ണ് ഹൃ​​ദ​​യാ​​ഘാ​​ത​​ത്തെ​​ത്തു​​ട​​ര്‍​ന്ന് അ​​ന്ത​​രി​​ച്ച​​ത്. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് നേ​​താ​​വ് പ്രി​​ന്‍​സ് ലൂ​​ക്കോ​​സ് ഇ​​ന്ന​​ലെ പു​​ല​​ര്‍​ച്ചെ അ​​ന്ത​​രി​​ച്ച​​ത് 53-ാം വ​​യ​​സി​​ല്‍. പ്രി​​ന്‍​സി​​ന്‍റെ പി​​താ​​വ് ഒ.​​വി. ലൂ​​ക്കോ​​സും 55 വ​​യ​​സി​​നു മു​​ന്‍​പ് വി​​ട പ​​റ​​ഞ്ഞു. യൂ​​ത്ത് ഫ്ര​​ണ്ട്-​​എം പ്ര​​സി​​ഡ​ന്‍റ് ബാ​​ബു ചാ​​ഴി​​കാ​​ട​​ന്‍ ഏ​​റ്റു​​മാ​​നൂ​​രി​​ല്‍ യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി​​യാ​​യി പ്ര​​ചാ​​ര​​ണ​​ത്തി​​നി​​ടെ ഇ​​ടി​​മി​​ന്ന​​ലേ​​റ്റ് മ​​രി​​ച്ച​​ത് 33-ാം വ​​യ​​സി​​ലാ​​ണ്. കോ​​ണ്‍​ഗ്ര​​സ് നേ​​താ​​ക്ക​​ളാ​​യി​​രു​​ന്ന സി.​​കെ. ജീ​​വ​​ന്‍, ജോ​​മോ​​ന്‍ തോ​​മ​​സ്, എ.​​എ​​സ്. ഹ​​രി​​ശ്ച​​ന്ദ്ര​​ന്‍, ജോ​​ബോ​​യ് ജോ​​ര്‍​ജ്, കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് നേ​​താ​​ക്ക​​ളാ​​യി​​രു​​ന്ന ഈ​​പ്പ​​ന്‍ ജേ​​ക്ക​​ബ്, ബി​​ജോ​​യ് വാ​​ത​​ല്ലൂ​​ര്‍ എ​​ന്നി​​വ​​രു​​ടെ വി​​യോ​​ഗ​​വും അ​​ന്‍​പ​​ത് വ​​യ​​സി​​നു മു​​ന്‍​പാ​​യി​​രു​​ന്നു.

11 thoughts on “അ​ഡ്വ. പ്രി​ൻ​സ് ലൂ​ക്കോ​സി​ന്‍റെ അ​കാ​ല​വേ​ർ​പാ​ട് പാ​ർ​ട്ടി​ക്കും മ​ണ്ഡ​ല​ത്തി​നും തീരാനഷ്ടമെന്ന് പി.​ജെ.​ ജോ​സ​ഫ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!