സ്കൂളുകളിൽ പുതിയ സമയക്രമം അടുത്ത ആഴ്ച മുതൽ

തിരുവനന്തപുരം: സ്കൂളുകളിൽ പുതിയ അക്കാഡമിക് കലണ്ടർ അനുസരിച്ചുള്ള സമയക്രമം അടുത്തയാഴ്ച മുതൽ നടപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഹൈസ്‌കൂളിൽ വെള്ളി ഒഴികെ ദിവസങ്ങളിൽ അര മണിക്കൂർ ക്ലാസ് സമയം വർദ്ധിപ്പിച്ചിരുന്നു. രാവിലെ 15 മിനിട്ടും ഉച്ചയ്ക്ക് ശേഷം 15 മിനിട്ടുമാണ് കൂട്ടിയത്. ഇതനുസരിച്ച് എങ്ങനെ ക്ലാസ് ക്രമീകരിക്കണമെന്നുള്ള സർക്കുലർ ഇറങ്ങും. എൽ.പി വിഭാഗത്തിന് 198, യു.പിയിൽ 200, ഹൈസ്‌കൂളിൽ 205 അദ്ധ്യയന ദിനങ്ങളുമാണ് ഉണ്ടാവുക. യു.പിയിൽ രണ്ട് ശനിയും ഹൈസ്‌കൂളിന് ആറ് ശനിയും പ്രവൃത്തിദിനമാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!