തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയിലെ 28 ഇൻസ്പെക്ടർമാർക്ക് ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം. കോട്ടയം പള്ളിക്കത്തോട് സ്റ്റേഷൻ ഹൗസ് ഓഫിസറായിരുന്ന ഇൻസ്പെക്ടർ കെ.പി ടോംസൺ ഇനി ചങ്ങനാശേരി ഡിവൈഎസ്‌പിയാകും. കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി സാജു വർഗീസാണ് പുതിയ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി. ചങ്ങനാശേരി ഡിവൈഎസ്‌പി എ.കെ വിശ്വനാഥനെ കോട്ടയം അഡീഷണൽ എസ്.പിയായി നിയമിച്ചു. നിലവിലെ കോട്ടയം
അഡീഷണൽ എസ്.പി സക്കറിയ മാത്യുവിനെ കൊല്ലം സിറ്റിയിൽ അഡീഷണൽ എസ്.പിയായി നിയമനം നൽകിയിട്ടുണ്ട്. നിലവിലെ ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.ബി വിജയനാണ് വൈക്കം ഡിവൈഎസ്പി.
തൃപ്പൂണിത്തുറ എസ്.എച്ച്ഒ ആയിരുന്ന എ.എൽ യേശുദാസിനെ എറണാകുളം വിജിലൻസ് സെപ്ഷ്യൽ സെൽ ഡിവൈഎസ്പിയായി നിയമിച്ചു. തൃശൂർ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറായ ബെന്നി ജേക്കബിനെ പാലക്കാട് വിജിലൻസ് ഡിവൈഎസ്പിയായി നിയമിച്ചിട്ടുണ്ട്.
തിരുവനന്തപുരം: 28 ഇൻസ്പെക്ടർമാർക്ക് ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം നൽകി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.
ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം ലഭിച്ച ഉദ്യോഗസ്ഥരും നിയമനം ലഭിച്ച സ്ഥലവും: എ എൽ യേശുദാസൻ–വിജിലൻസ് എറണാകുളം സ്പെഷ്യൽ സെൽ, ബെന്നി ജേക്കബ് –വിജിലൻസ് പാലക്കാട്, കെ ബി മനോജ് കുമാർ–വിജിലൻസ് പത്തനംതിട്ട, മുഹമ്മദ് നിസാർ–കൊച്ചി ട്രാഫിക്, ആർ രമേഷ് (കൺട്രോൾ റൂം തിരുവനന്തപുരം സിറ്റി), വി എസ് അനിൽകുമാർ –ക്രൈംബ്രാഞ്ച് കോട്ടയം, കെ പി തോംസൺ –ചങ്ങനാശേരി, ആർ രതീഷ് കുമാർ –ക്രൈംബ്രാഞ്ച് തിരുവനന്തപുരം, കെ എസ് വിജയൻ –എസ്എസ്ബി തൃശൂർ, കെ ജി പ്രവീൺകുമാർ –ക്രൈംബ്രാഞ്ച് വയനാട്, എം ശശിധരൻ –പാലക്കാട് റെയിൽവേ, ടി ബിനുകുമാർ –ചെങ്ങന്നൂർ സബ് ഡിവിഷൻ, ജെ സി പ്രമോദ് കൃഷ്ണൻ –വിജിലൻസ് സ്പെഷ്യൽ സെൽ തിരുവനന്തപുരം, ജി ബി മുകേഷ് –വിജിലൻസ് തിരുവനനന്തപുരം, കെ എൻ ഷാജിമോൻ – ക്രൈംബ്രാഞ്ച് ഇടുക്കി, വർഗീസ് അലക്സാണ്ടർ –സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് കാസർകോട്, സി കെ ബിജോയ് ചന്ദ്രൻ– സ്പെഷ്യൽ ബ്രാഞ്ച് എറണാകുളം റൂറൽ, ടി എ അഗസ്റ്റിൻ –സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് വയനാട്, രാജൻ കെ അരമന –ഇടുക്കി സബ് ഡിവിഷൻ, പി അനിൽകുമാർ –ട്രാഫിക് തിരുവനന്തപുരം നോർത്ത്, അലക്സാണ്ടർ തങ്കച്ചൻ –ചാത്തന്നൂർ സബ് ഡിവിഷൻ, ജി ആർ അജീഷ് –എസ്എസ്ബി ഇന്റലിജൻസ്, സുധീർ കല്ലൻ –ക്രൈംബ്രാഞ്ച് കണ്ണൂർ, ജീവൻ ജോർജ് –ക്രൈംബ്രാഞ്ച് കണ്ണൂർ, പി എം ഗോപകുമാർ –ജില്ലാ ക്രൈംബ്രാഞ്ച് പാലക്കാട്, കെ എസ് പ്രകാശ് –സൈബർ ക്രൈംപൊലീസ് സ്റ്റേഷൻ തിരുവനന്തപുരം സിറ്റി, എസ് സുൽഫിക്കർ –സൈബർ പൊലീസ് കൊച്ചി സിറ്റി, പി രാജേഷ് –നർകോട്ടിക് സെൽ കണ്ണൂർ സിറ്റി.
