സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന

വൈത്തിരി താലൂക്കിലുള്ള സ്കൂൾ വാഹനങ്ങളുടെ അടുത്ത അധ്യയന വർഷത്തേക്കുള്ള ഫിറ്റ്നസ് പരിശോധയും ഡ്രൈവ‍ർമാർക്കുള്ള കണ്ണ് പരിശോധനാ ക്യാമ്പുംമെയ് ആറ്, 13, 20 തിയ്യതികളിൽ രാവിലെ 7.30 മുതൽ കൽപറ്റ എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ നടക്കുമെന്ന് ആ‍ർ.ടി.ഒ അറിയിച്ചു. മെയ് ആറിന് സർക്കാർ സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയും മെയ് 13, 20 ദിവസങ്ങളിൽ മറ്റ് സ്കൂൾ വാഹനങ്ങളുടെ പരിശോധനയുമാണ് നടക്കുക. സ്കൂൾ വാഹനങ്ങളുടെ ഡ്രൈവ‍മാർക്കുള്ള ബോധവത്കരണ ക്ലാസ് മെയ് 30ന് രാവിലെ 10 മുതൽ കൽപറ്റ എസ്.കെ.എം.ജെ സ്കൂൾ ജൂബിലി ഹാളിലും നടക്കും.

One thought on “സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!