ആരോഗ്യ ജാഗ്രതാ സെമിനാർ നടത്തി

കാഞ്ഞിരപ്പളളി:കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ വരുന്ന ഏഴ് ഗ്രാമപഞ്ചായത്തുകളിൽ ബ്ലോക്കുതല ആരോഗ്യ സെമിനാർ നടത്തി. ബ്ലോക്ക് എപ്പിഡമോളജിസ്റ്റ് ഡോ.എസ്.ജിതി സെമിനാർ നയിച്ചു . ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി സെമിനാർ ഉദ്ഘാടനം ചെയ്തു.
ഡെങ്കിപ്പനി പടരുന്ന മേഖലകളിൽ ഈഡിസ് കൊതുകുകളെ നശിപ്പിക്കാൻ ചുറ്റുമുളള വീടുകളിലും ഇൻഡോർ സ്പേസ് സ്പ്രേയിംഗ് പ്രാവർത്തികമാക്കാൻ തീരുമാനിച്ചു. ഡെങ്കിപ്പനി ശ്രദ്ധയിൽപ്പെട്ടാൽ ഫോഗിംഗ് നടത്താനും നിർദ്ദേശിച്ചു. മഞ്ഞപ്പിത്തം വ്യാപകമായ സ്ഥലങ്ങളിൽ രോഗാതുരത കുറയുന്നതുവരെ സൂപ്പർ ക്ലോറിനേഷൻ നടത്താനും പഞ്ചായത്തുകളിലെ മുഴുവൻ കിണറുകളും ക്ലോറിനേറ്റ് ചെയ്യാനും തീരുമാനിച്ചു.
ഗ്രാമപഞ്ചായത്ത് അധ്യക്ഷരായ സിറിൾ തോമസ്, ജാൻസി സാബു,രേഖാദാസ്, സുമി ഇസ്മായിൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ടി.ജെ. മോഹനൻ, ഷക്കീലാ നസീർ, ടി.എസ.് കൃഷ്ണകുമാർ, പി.കെ. പ്രദീപ്, ഡാനി ജോസ്, ബ്ലോക്ക് പഞ്ചായത്തംഗം ജോഷി മംഗലം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിജു ചക്കാല, അനിറ്റ് ജോസ്, ഷീലമ്മ ഡൊമിനിക്ക്, സുലോചന സുരേഷ്, ഷിജി ഷാജി, റോസമ്മ ജോൺ, സുനി വർഗ്ഗീസ്, മിനി മാത്യൂ, ബി.ഡി.ഒ. എസ്. ഫൈസൽ, ജോയിന്റ് ബി.ഡി.ഒ. ടി.ഇ. സിയാദ്, സീനിയർ ക്ലാർക്ക് കെ.ആർ. ദീലിപ്, ഹെൽത്ത് സൂപ്പർവൈസർ എസ്. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ആരോഗ്യ ജാഗ്രതാ സെമിനാർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി ഉദ്ഘാടനം ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!