പഠനത്തോടൊപ്പം ജോലി ഉറപ്പാക്കി എം ഇ എസ് കോളേജ് ,ബി കോം വിദ്യാർത്ഥികൾക്ക് സെമസ്റ്റർ ഫീസിൽ 50 ശതമാനം ഇളവ്

എരുമേലി :എരുമേലി എം ഇ എസ് കോളേജിൽ ബിരുദ പഠനത്തോടൊപ്പം കാലാനുസൃതമായ വിവിധ ആഡ് ഓൺ കോഴ്‌സുകൾ ആരംഭിച്ചതായി മാനേജ്മെന്റ് പത്രസമ്മേളനത്തിൽ അറിയിച്ചു .ബി ബി എ ,ബി സി എ ,ബി കോം ,ബി എസ് സി സൈക്കോളജി ,ബി എ ഇംഗ്ലീഷ് ,എം കോം ,എം എസ് ഡബ്ള്യു എന്നി ബിരുദ ബിരുദാനന്തര പഠനങ്ങളോടൊപ്പം ആണ് ആഡ് ഓൺ കോഴ്സുകൾ ആരംഭിച്ചിരിക്കുന്നത് .ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ആൻഡ് മിഷൻ ലേർണിംഗ് .ക്‌ളൗഡ്‌ കമ്പ്യൂട്ടിങ് ,ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‍മെന്റ് ,,ഏവിയേഷൻ ആൻഡ് എയർ പോർട്ട് മാനേജ്‍മെന്റ് ,ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ,എ സി സി എ ,സാപ് എന്നി തൊഴിലധിഷ്ഠിത കോഴ്സുകളാണ് പഠിപ്പിക്കുന്നത് .കോളേജിൽ പഠിക്കുന്നവർക്ക് തൊഴിലുറപ്പ് എന്ന ലക്ഷ്യത്തോടെ പ്ലേസ്മെന്റ് സെല്ലും നല്ലരീതിയിൽ പ്രവർത്തിക്കുന്നതായി മാനേജ്‍മെന്റ് അധികൃതർ പറഞ്ഞു .എട്ട് ബിരുദ  പ്രോഗ്രാമുകളും ,രണ്ട് ബിരുദാനന്തര പ്രോഗ്രാമുകളും കോളേജിൽ നടക്കുന്നു .എൻ സി സി ,എൻ എസ് എസ് യൂണിറ്റുകളും നല്ലനിലയിൽ പ്രവർത്തിക്കുന്നു .

വിവിധ സ്കിൽ ഡെവലപ്മെൻറ് പ്രോഗ്രാമുകളും പാർട്ട് ടൈം ജോബ് നടപടികളും മാനേജ്‍മെന്റ് മുൻകൈ എടുത്ത് നടത്തുന്നുണ്ട് .പത്രസമ്മേളനത്തിൽ കോളേജ് മാനേജിങ് കമ്മിറ്റി  വൈസ് ചെയർമാൻ ടി എസ് റഷീദ് ,സി യൂ  അബ്ദുൽകരീം ,ട്രെഷറർ പി എ ഇർഷാദ് ,സക്കീർ കട്ടുപ്പാറ ,പി എച്ച് നജീബ് ,കോളേജ് പ്രിൻസിപ്പൽ പ്രൊഫ .ഡോ .അനിൽകുമാർ എസ് എന്നിവർ പങ്കെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!