കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ

കോട്ടയം: പട്ടികജാതി വികസന വകുപ്പിന്റെ ട്രേസ് (ട്രെയിനിംഗ് ഫോര്‍ കരിയര്‍ എക്‌സലന്‍സ്) പദ്ധതി വഴി പ്രൊഫഷണല്‍ യോഗ്യതയുള്ളവര്‍ക്ക് പ്രായോഗിക പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം നേടിയ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. പ്രായം 21-35. ഒരു വര്‍ഷമാണ് പരിശീലനം. താല്‍പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം കോട്ടയം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ജൂണ്‍ അഞ്ചിന് വൈകീട്ട് അഞ്ചിനു മുന്‍പായി നല്‍കണം. സ്വന്തം ജില്ലയില്‍ മാത്രമേ അപേക്ഷിക്കാവൂ. അപേക്ഷാ ഫോറത്തിന്റെ മാതൃക ബ്ലോക്ക്/ മുന്‍സിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ പട്ടികജാതി ഓഫീസുകള്‍,ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. വിശദവിവരത്തിന് ഫോണ്‍: 0481 2562503.

One thought on “കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ

  1. Эта информационная статья охватывает широкий спектр актуальных тем и вопросов. Мы стремимся осветить ключевые факты и события с ясностью и простотой, чтобы каждый читатель мог извлечь из нее полезные знания и полезные инсайты.
    Получить больше информации – https://vyvod-iz-zapoya-1.ru/

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!