നിങ്ങള്‍ അനുഗ്രഹീതര്‍: മാര്‍ ജോസ് പുളിക്കല്‍

കാഞ്ഞിരപ്പള്ളി: രൂപത മാതൃവേദിയുടെ നേതൃത്വത്തില്‍ രണ്ടായിരാമാണ്ടിനുശേഷം വിവാഹിതരായ അഞ്ചും അതില്‍ കൂടുതല്‍ മക്കളുള്ള കുടുംബങ്ങളുടെ കൂട്ടായ്മയായ ‘സ്പന്ദനം 2K25’ കുട്ടിക്കാനം മരിയന്‍ കോളജില്‍വച്ച് നടത്തപ്പെട്ടു. ദൈവം മനുഷ്യവര്‍ഗ്ഗത്തിന് നല്‍കിയ ആദ്യത്തെ അനുഗ്രഹം സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍, ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍ എന്നതാണ്. ദൈവത്തിന്റെ ഈ അനുഗ്രഹം സ്വീകരിച്ച്, ദൈവം ദാനമായി നല്‍കിയ മക്കളെ സ്വീകരിക്കാന്‍ തയ്യാറായ മാതാപിതാക്കളും, വലിയ കുടുംബത്തില്‍ ജനിച്ച കുഞ്ഞുങ്ങളും, പ്രോഗ്രാമിന് നേതൃത്വം നല്‍കിയ മാതൃവേദി അംഗങ്ങളും അനുഗ്രഹീതരാണെന്ന് ഉദ്ഘാടനസന്ദേശത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. മാതാപിതാക്കളുടെ ഏറ്റവും വലിയ സമ്പത്ത് മക്കളാണ്. കുട്ടികള്‍ ദൈവത്തിലടിയുറച്ച് വിശ്വസിച്ച്, ദൈവത്തിലാശ്രയിച്ച് തങ്ങളുടെ ജീവിതം ഒരനുഗ്രഹമായി മാറ്റണം. സമകാലീന ചുറ്റുപാടുകളിലെ പ്രതിസന്ധിയില്‍ തളരാതെ ദൈവാശ്രയത്വത്തില്‍ അടിയുറച്ച് മുന്നേറാന്‍ ദൈവം തുണയാകട്ടെയെന്ന് ഉദ്ഘാടന സന്ദേശത്തില്‍ മാര്‍ ജോസ് പുളിക്കല്‍ ആശംസിച്ചു.

രൂപതയിലെ 13 ഫൊറോനകളില്‍ നിന്നുള്ള വലിയ കുടുംബത്തിലെ അംഗങ്ങള്‍ സ്പന്ദനം കൂട്ടായ്മയില്‍ സംബന്ധിച്ചു. രൂപതാ മാതൃവേദി ഡയറക്ടര്‍ ഫാ.മാത്യു ഓലിക്കല്‍ പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും, തുടര്‍ന്നുനടന്ന പൊതുസമ്മേളനത്തില്‍ കുട്ടിക്കാനം മരിയന്‍ കോളജ് അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.തോമസ് ഞള്ളിയില്‍ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. ദൈവം നല്‍കിയ മക്കളോടൊപ്പം മിഷനറി ശുശ്രൂഷ നിര്‍വഹിക്കുന്ന ആനക്കല്‍ മങ്ങാരത്ത് റിജോയും കുടുംബാംഗങ്ങളും തങ്ങളുടെ ദൈവാനുഭവത്തെപ്പറ്റി പങ്കുവെച്ചു. സ്പന്ദം കൂട്ടായ്മയില്‍ നിന്ന് ഈ വര്‍ഷം സമര്‍പ്പിത ജീവിതത്തിലേയ്ക്ക് പ്രവേശിച്ച സി.കാതറൈന്‍ എസ്.എച്ച്.നെ അനുമോദിക്കുകയും, തുടര്‍ന്ന് സിസ്റ്റര്‍ തന്റെ ദൈവവിളി അനുഭവം പങ്കുവെയ്ക്കുകയും ചെയ്തു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ പ്രോഗ്രാമിന് കൂടുതല്‍ ഉണര്‍വ്വേകി. കുരിശുകുന്നേല്‍ ഡെന്നീസും കുടുംബാംഗങ്ങളും പ്രാര്‍ത്ഥനാശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി. സംഗമത്തില്‍ സംബന്ധിച്ച മുഴുവന്‍ കുടുംബങ്ങള്‍ക്കും രൂപതാധ്യക്ഷന്‍ പാരിതോഷികം നല്‍കി. തുടര്‍ന്ന് കഴിഞ്ഞ മൂന്നുവര്‍ഷക്കാലം രൂപത മാതൃവേദി ആനിമേറ്ററായി ശുശ്രൂഷ ചെയ്ത് സ്ഥലംമാറി പോകുന്ന സിസ്റ്റര്‍ ജ്യോതി മരിയ സിഎസ്എന്നിന് യാത്രാമംഗങ്ങള്‍ നേര്‍ന്നു. രൂപത മാതൃവേദി പ്രസിഡന്റ് ജിജി പുളിയംകുന്നേല്‍ യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു. സംഗമത്തിന് മരിയന്‍ കോേളജിലെ സ്റ്റാഫംഗങ്ങള്‍, രൂപത മാതൃവേദി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, ബ്രദര്‍ കെവിന്‍ നീര്‍ണാകുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഫോട്ടോ അടിക്കുറിപ്പ്

കാഞ്ഞിരപ്പള്ളി രൂപത മാതൃവേദിയുടെ നേതൃത്വത്തില്‍ നടന്ന ‘സ്പന്ദനം 2K25’ ല്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍, രൂപതാ മാതൃവേദി ഡയറക്ടര്‍ ഫാ.മാത്യു ഓലിക്കല്‍, കുട്ടിക്കാനം മരിയന്‍ കോളജ് അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.തോമസ് ഞള്ളിയില്‍ എന്നിവര്‍ സംഗമത്തില്‍ പങ്കെടുത്തവര്‍ക്കൊപ്പം.

8 thoughts on “നിങ്ങള്‍ അനുഗ്രഹീതര്‍: മാര്‍ ജോസ് പുളിക്കല്‍

  1. Casino Pinco предоставляет доступ к современным слотам и популярным играм.
    [url=https://7v4.casino/]Пинко Казино[/url]
    Сайт адаптирован для мобильных устройств и ПК.

  2. https://sportium.net.co/
    Sportium Colombia e um casino e casa de apostas esportivas online que funciona com plena legalidade sob a licenca da Coljuegos, fruto da parceria entre CIRSA e Ladbrokes desde 2007. Oferece uma plataforma completa e confiavel onde os jogadores colombianos podem desfrutar desde palpites no futebol ate maquinas caca-niqueis e cassino com dealers reais com revendedores ao vivo, tudo em um unico lugar.

  3. https://888starz.net.co/
    888Starz Colombia es un casino en linea y casa de apuestas deportivas que cuenta con mas de 9.500 juegos disponibles, abarcando maquinas tragamonedas, juegos de mesa con dealer en vivo asi como una extensa oferta deportiva que incluye desde el torneo local BetPlay pasando por la Champions League y los esports.

  4. https://ufc327odds.com/
    The upcoming UFC 327 light heavyweight championship bout in Miami presents a genuine pick’em for those placing wagers, as ex-champion Jiri Prochazka (-142) and hot-streaking knockout artist Carlos Ulberg (+120) get set to throw down for the open belt. The extremely close odds are a testament to how well-paired these two striking specialists happen to be, setting up a matchup where a investment on either competitor is simply a matter of which explosive fighting style you think will reign supreme.

  5. https://luckia.net.co/
    Luckia Casino, tras mas de 20 anos en el sector desde su fundacion en 2002, se ha convertido en una plataforma de juego online y apuestas deportivas seguro para el publico hispanoparlante, con presencia tambien en Colombia para 2026.

  6. https://rushbet.net.co/
    El operador Rushbet Colombia es un casino online y casa de apuestas deportivas que funciona de manera legal en el territorio colombiano desde 2021, con el respaldo de la autorizacion de Coljuegos y operado por la experimentada firma Rush Street Interactive.

  7. https://duelbits.com.mx/
    Duelbits se presenta como un establecimiento virtual de apuestas y casa de apuestas deportivas con criptomonedas que presta servicios bajo autorizacion de Curazao , ofreciendo cobertura a apostadores mexicanos con presencia en el mercado desde 2021 con entorno en espanol, asistencia las 24 horas y una dedicacion prioritaria en depositos, retiros y bonos en cripto, pensado para jugadores entre 18 y 40 anos con manejo principiante o avanzado en activos virtuales que desean juegos como Crash y Mines.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!