ദ്രൗപദി മുർമുവിന്റെ  ശബരിമല  ദർശനം  റദ്ദാക്കി

തിരുവനന്തപുരം: ഇന്ത്യ – പാകിസ്ഥാൻ സംഘർഷത്തിന് പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല ദർശനം റദ്ദാക്കി. ഈ മാസം 18ന് രാഷ്ട്രപതി കോട്ടയത്ത് എത്തുമെന്നും 19ന് ശബരിമലയിൽ ദർശനം നടത്തുമെന്നുമായിരുന്നു അറിയിപ്പ്. എന്നാൽ അതിർത്തിയിൽ സംഘർഷം രൂക്ഷമായിരിക്കെയാണ് സ്വകാര്യ ചടങ്ങുകൾ ഒഴിവാക്കാൻ രാഷ്ട്രപതി തീരുമാനിച്ചത്. പോലീസിനെയും ദേവസ്വം ബോർഡിനെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

രാഷ്ട്രപതി എത്തുന്നതിനോട് അനുബന്ധിച്ച് 18നും 19നും തീർത്ഥാടകർക്ക് വെർച്വൽ ക്യൂ അനുവദിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങൾ ഒഴിവാക്കി. ഇടവമാസ പൂജയ്ക്ക് ഈ മാസം 14ന് വൈകിട്ടാണ് നട തുറക്കുന്നത്. 19ന് രാത്രി പത്തിന് അടയ്ക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!