കോട്ടയം: സ്മാര്‍ട്ടയായ കേരളത്തില്‍ സ്മാര്‍ട്ടയി റവന്യൂ വകുപ്പും. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യത്തോടെ സര്‍വെ വകുപ്പ് ആരംഭിച്ച എന്റെ ഭൂമി പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാനും സര്‍വേ സംബന്ധമായ സംശയങ്ങള്‍ക്ക് പരിഹാരമാവുകയാണ് സര്‍വേ ഭൂരേഖാ വകുപ്പ് സ്റ്റാള്‍. എന്റെ ഭൂമി ആപ്പിനേക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. എങ്ങനെയാണ് എന്റെ ഭൂമി ആപ്പിലേയ്ക്ക് സര്‍വേ ചെയ്ത ഭൂമിയുടെ വിശദാംശങ്ങള്‍ നല്‍കുന്നതെന്നും സ്റ്റാളില്‍ വിശദീകരിക്കുന്നുണ്ട്. അതോടൊപ്പം, പൊതുജനങ്ങളുടെ ഭൂമി സംബന്ധമായ രേഖകളും സര്‍വേ സംശയങ്ങള്‍ക്കുള്ള മറുപടിയും നല്‍കുന്നു. പരമ്പരാഗത സര്‍വേ ഉപകരണങ്ങള്‍ മുതല്‍ ആധുനിക രീതിയിലുള്ള ഉപകരണങ്ങളുടെ പ്രദര്‍ശനവും ഇവിടെയുണ്ട്.
ഫോട്ടോ ക്യാപ്ഷന്‍: എന്റെ കേരളം പ്രദര്‍ശന വിപണനമേളയില സര്‍വേ ഭൂരേഖാ വകുപ്പ് സ്റ്റാള്‍
