കോട്ടയം :സിവിൽ സർവീസ് പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ പാലായുടെ അഭിമാനമായികാരിക്കക്കുന്നേൽ ആൽഫ്രഡ്. കാരിക്കക്കുന്നേൽ തോമസ് ആൻറണിയുടെയും, ടെസി തോമസിൻ്റെയും മകനായ ആൽഫ്രഡ് തൻ്റെ അഞ്ചാം ശ്രമത്തിലാണ് സിവിൽ സർവ്വീസിൽ ഉയർന്ന റാങ്ക് നാടിൻറെ അഭിമാനമായത്.33-ാം റാങ്കുമായി ആൽഫ്രഡ് തോമസാണ് കേരളത്തിൽ നിന്ന് മുന്നിലുള്ളത്. ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും എൻജിനീയറിങ് പാസായ ആൽഫ്രഡ് സിവിൽ സർവ്വീസ് പരീക്ഷക്ക് കണക്കാണ് ഐശ്ചിക വിഷയമായി എടുത്തത്.
54-ാം റാങ്ക് മുണ്ടക്കയം പുലിക്കുന്ന് സ്വദേശിനി സോണെറ്റ് ജോസ് ഈറ്റക്കുന്നേലിനാണ്
എരുമേലി പറമ്പിൽ അബ്ദുൽ ഫസിം. ഷിജി മോൾ ദമ്പതികളുടെ മകൾ നെസ്‌റിൻ പി ഫസിം 701 ആം റാങ്കിൽ സിവിൽ സർവീസിൽ ഉന്നത വിജയം കരസ്ഥമാക്കി.പ്രാഥമിക വിദ്യാഭ്യാസം കുട്ടിക്കാനം സെന്റ് പയസ് സ്കൂളിലും എട്ടാം ക്ലാസുമുതൽ മാന്നാനം കെ ഇ സ്കൂളിലും ,ബി എ ഇക്കണോമിക്സ് പാലാ അൽഫോൻസാ കോളേജിലും ആയിരുന്നു .ബി എ ഇക്കണോമിക്സിൽ രണ്ടാം റാങ്കോടെ പാസായ നെസ്‌റിൻ ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലാണ് പി ജി കംപ്ളീറ്റ് ചെയ്തത് .തുടർന്ന് തിരുവനന്തപുരത്തെ ലീഡ് ഐ എ എസ് അക്കാദമിയുടെ പരിശീലനത്തിലാണ് നെസ്‌റിൻ പി ഫസിം 701 ആം റാങ്കിൽ സിവിൽ സർവീസിൽ ഉന്നത വിജയം കരസ്ഥമാക്കിയത് .
എരുമേലി താഴത്തേതിൽ പരേതനായ പി കെ മുസ്തഫയുടെ (റിട്ട ഹെൽത്ത് സർവീസ് ) .യും മഹമ്മുദ്അമ്മയുടേയും മൂത്ത മകൻ അബ്ദുൾഷുക്കൂറിന്റെയും (നെടുങ്കണ്ടം ) ജെബിയുടെയും മകനായ ആദിൽ ഷുക്കൂറിന് റാങ്ക് 822 ആണ് .
എരുമേലിയുടെ പൊന്നോമനകളായ എല്ലാവർക്കും കോട്ടയത്തിന്റെ യുവജനങ്ങൾക്ക് വഴികാട്ടികളായി വന്ന ഈ സിവിൽ സർവീസ് വിജയികൾക്ക് നേരുന്നു അഭിനന്ദനങ്ങൾ ……………..
