സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു; ഒ​ന്നാം റാ​ങ്ക് ശ​ക്തി ദു​ബെ​ക്ക്

സിവിൽ സർവ്വീസ് പരീക്ഷയിൽ 54-ാം റാങ്ക് മുണ്ടക്കയം പുലിക്കുന്ന് സ്വദേശിനി സോണെറ്റ് ജോസ് ഈറ്റക്കുന്നേലിന്

ന്യൂ​ഡ​ൽ​ഹി: യു​പി​എ​സ്‌​സി സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. യു​പി സ്വ​ദേ​ശി ശ​ക്തി ദു​ബെ​ക്കാണ് ഒ​ന്നാം റാ​ങ്ക്.

ആദ്യ 100 റാങ്കുകളില്‍ 5 മലയാളി വനിതകളും ഉള്‍പ്പെട്ടിട്ടുണ്ട്. ആദ്യ അഞ്ചില്‍ മൂന്നും വനിതകളാണ്. ആദ്യ രണ്ട് റാങ്കുകളും വനിതകള്‍ക്കാണ്.

ഒന്നാം റാങ്ക് നേടിയ ശക്തി ദുബെ യുപി പ്രയാഗ് രാജ് സ്വദേശിയാണ്. ആദ്യ പത്ത് റാങ്കുകാർ ഇവർ. 1- ശക്തി ദുബെ, 2-ഹർഷിത ഗോയല്‍, 3-ദോങ്ഗ്രെ അർചിത് പരാഗ്, 4-ഷാ മാർഗി ചിരാഗ്, 5-ആകാശ് ഗാർഗ്, 6-കോമല്‍ പുനിയ, 7- ആയുഷി ബൻസല്‍, 8- രാജ് കൃഷ്ണ ഝാ, 9- ആദിത്യ വിക്രം അഗർവാള്‍, 10 – മായങ്ക് ത്രിപഠി.

ആദ്യ പത്തില്‍ ആരും മലയാളികളല്ല. ആല്‍ഫ്രഡ് തോമസ് -33, മാളവിക ജി നായർ – 45, ജിപി നന്ദന – 47, സോണറ്റ് ജോസ് – 54, റീനു അന്ന മാത്യു – 81, ദേവിക പ്രിയദർശിനി – 95 എന്നിവരാണ് പട്ടികയില്‍ ആദ്യ നൂറില്‍ ഇടംപിടിച്ച മലയാളി വനിതകളെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

മുണ്ടക്കയം സ്വദേശിനി സോണറ്റ് ജോസ് മുണ്ടക്കയം സെന്റ് ആന്റണിസ് സ്കൂൾ പൂർവ വിദ്യാർത്ഥിയാണ്

യു​പി​എ​സ്‌​സി ന​ട​ത്തി​യ ക​ഴി​ഞ്ഞ വ‍​ർ​ഷ​ത്തെ പ​രീ​ക്ഷ​യു​ടെ ഫ​ല​മാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഐ​എ​എ​സ്, ഐ​എ​ഫ്എ​സ്, ഐ​പി​എ​സ്, സെ​ൻ​ട്ര​ൽ സ‍​ർ​വീ​സ്, ഗ്രൂ​പ് എ, ​ഗ്രൂ​പ്പ് ബി ​സ‍​ർ​വീ​സു​ക​ളി​ലേ​ക്കാ​ണ് പ​രീ​ക്ഷ ന​ട​ത്തി​യ​ത്. 180 പേ​ർ​ക്ക് ഐ​എ​എ​സും 55 പേ​ർ​ക്ക് ഐ​എ​ഫ്എ​സും 147 പേ​ർ​ക്ക് ഐ​പി​എ​സും ല​ഭി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!