ആമയൂർ കൂട്ടകൊലപാതക കേസ് :പ്രതി റെജി കുമാറിന്റ വധശിക്ഷ റദ്ദാക്കി

ന്യൂഡൽഹി  :  ഹൈക്കോടതിയുടെ വിധി സുപ്രീം കോടതിയാണ് റദ്ദാക്കിയത്. പ്രതിക്ക് മാനസാന്തരം ഉണ്ടായെന്ന ജയിൽ അധികൃതരുടെ റിപ്പോർട്ട് പരിഗണിച്ചാണ് ഉത്തരവ്. ഭാര്യ ലിസിയെയും നാല് മക്കളെയും ക്രൂരമായി കൊലപ്പെടുത്തിയതാണ് കേസ്.  പ്രതിയുടെ 16 വര്‍ഷമായുള്ള നല്ലനടപ്പ് പരിഗണിച്ചാണ് സുപ്രീംകോടതി വധശിക്ഷ റദ്ദാക്കിയത്. പ്രതിക്കെതിരെ ബലാത്സംഗം കൊലപാതകം എന്നീ കുറ്റങ്ങളില്‍ ചുമത്തിയിരുന്ന ജീവപര്യന്തം ശിക്ഷ നിലനില്‍ക്കും.2008 ജൂ​ലൈ​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​ങ്ങ​ൾ ന​ട​ന്ന​ത്. ഭാ​ര്യ ലി​സി, മ​ക്ക​ളാ​യ അ​മ​ല്യ, അ​മ​ല്‍, അ​മ​ലു, അ​മ​ന്യ എ​ന്നി​വ​രെ റെ​ജി​കു​മാ​ര്‍ ആ​സൂ​ത്രി​ത​മാ​യി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും മൂ​ന്നു ഘ​ട്ട​മാ​യി ശ്വാ​സം മു​ട്ടി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യു​ടെ മൃ​ത​ദേ​ഹം സെ​പ്‌​റ്റി​ക്‌ ടാ​ങ്കി​ലും അ​മ​ലി​ന്‍റെ​യും അ​മ​ന്യ​യു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ വീ​ട്ടി​ന​ടു​ത്തു​ള്ള പൊ​ന്ത​ക്കാ​ട്ടി​ലും അ​മ​ലു, അ​മ​ന്യ എ​ന്നി​വ​രു​ടേ​ത്‌ വീ​ട്ടി​നു​ള്ളി​ലു​മാ​യി​രു​ന്നു ക​ണ്ടെ​ത്തി​യ​ത്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!