കൊച്ചി : പവന് ഒറ്റയടിക്ക് 840 രൂപയും ഗ്രാമിന് 105 രൂപയുമാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 70,520 രൂപയും ഗ്രാമിന് 8,920 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണം ഗ്രാമിന് 90 രൂപ ഉയർന്ന് 7,350 രൂപയിലെത്തി.ബുധനാഴ്ച രേഖപ്പെടുത്തിയ ഗ്രാമിന് 8,815 രൂപയും പവന് 70,520 രൂപയും എന്ന റിക്കാർഡാണ് ഇന്ന് പഴങ്കഥയായത്. രണ്ടുദിവസത്തെ ഇടിവിനു ശേഷം ബുധനാഴ്ച കുതിച്ചുയർന്ന സ്വർണവില വീണ്ടും 70,000 രൂപ പിന്നിട്ടിരുന്നു. പവന് 760 രൂപയും ഗ്രാമിന് 95 രൂപയുമാണ് വർധിച്ചത്. ഇതോടെ, കഴിഞ്ഞ 10 ദിവസത്തിനിടെ മാത്രം പവന് 5,560 രൂപയും ഗ്രാമിന് 695 രൂപയുമാണ് ഉയർന്നത്.