തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ടുദിവസത്തെ വിശ്രമത്തിനു ശേഷം വീണ്ടും കുതിച്ചുയർന്ന് സ്വർണവില സർവകാല റിക്കാർഡിൽ. പവന് 760 രൂപയും ഗ്രാമിന് 95 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 70,520 രൂപയിലും ഗ്രാമിന് 8,815 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 80 രൂപ വർധിച്ച് 7,260 രൂപയിലെത്തി.ഏപ്രിൽ 12ന് കുറിച്ച ഗ്രാമിന് 8,770 രൂപയും പവന് 70,160 രൂപയും എന്ന റിക്കാർഡാണ് ഇന്ന് പഴങ്കഥയായത്. റിക്കാർഡ് കുതിപ്പിനു ശേഷം വിഷുദിനമായ തിങ്കളാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു. ചൊവ്വാഴ്ച പവന് 280 രൂപ കുറഞ്ഞതോടെ പവൻ വില 70,000 രൂപയിൽ താഴെയെത്തിയിരുന്നു.ജനുവരി 22നാണ് പവന് വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.
Thanks for sharing. I read many of your blog posts, cool, your blog is very good.