“ഗുരുവിനോടൊപ്പം”- പുസ്തകപ്രകാശനം ഇന്ന്

എരുമേലി :എരുമേലിയിൽ സുവിശേഷകനായ ബ്രദർ സി റ്റി ജോണിക്കുട്ടിയുടെ “ഗുരുവിനോടൊപ്പം” എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് റാന്നിയിൽ നടക്കും .ഇന്ന് വൈകിട്ട് 4 .30 ന് വള്ളിയിൽ സുവി .വി റ്റി മത്തായി നഗറിൽ (വ്യാപാര ഭവൻ ആഡിറ്റോറിയം റാന്നി ) നടക്കുന്ന ചടങ്ങിൽ ബ്രദർ വർഗീസ് കുര്യൻ പുസ്തക പ്രകാശനം നിർവഹിക്കും .ഡോ കെ സി ജോൺസൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് ബ്രദർ ജെ സി ദേവ് ഉദ്‌ഘാടനം ചെയ്യും .ബ്രദർ ചാണ്ടപ്പിള്ള ഫിലിപ്പ് മുഖ്യപ്രഭാഷണവും ,ബ്രദർ ദാനിയേൽ വർഗീസ് ഗ്രന്ഥപരിചയവും നടത്തും .ഗ്രന്ഥസമർപ്പണം ബ്രദർ കെ എ ഫിലിപ്പ് നിർവഹിക്കും .നിരവധി പുസ്തകങ്ങളുടെ രചിയിതാവായ ബ്രദർ സി ടി ജോണിക്കുട്ടിയുടെ “ഗുരുവിനോടൊപ്പം” എന്ന ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് പ്രശസ്ത സാഹിത്യകാരനായ പെരുമ്പടവം ശ്രീധരനാണ് .ശാന്തിദൂത് പുബ്ലിക്കേഷൻസ് ആണ് പുസ്തകം പുറത്തിറക്കുന്നത് .കൂടുതൽ വിവരങ്ങൾക്ക് :9447601955

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!