.കോട്ടയം: പഠനോപകരണങ്ങൾക്ക് 10 മുതൽ 60 ശതമാനം വരെ വിലക്കുറവുമായി കൺസ്യൂമർഫെഡ് സ്‌കൂൾവിപണി പ്രവർത്തനമാരംഭിച്ചു. സ്‌കൂൾ തുറക്കുന്ന സമയത്തെ വിലക്കയറ്റം കണക്കിലെടുത്ത് സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ സഹകരണ വകുപ്പിന്റെ നേതൃത്വത്തിലാണ് നാഗമ്പടം ബസ് സ്റ്റാൻഡിന് സമീപമുള്ള ഈസ്റ്റ് അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി കെട്ടിടത്തിൽ വിപണി തുടങ്ങിയത്. ബാഗുകൾ, കുടകൾ, ടിഫിൻബോക്സ്, വാട്ടർബോട്ടിൽ, റെയിൻകോട്ട്, ത്രിവേണി നോട്ട്ബുക്കുകൾ, ഓഫിസ് സ്റ്റേഷനറി തുടങ്ങിയ പഠനോപകരണങ്ങൾ ഇവിടെ ലഭിക്കും. രാവിലെ 10 മുതൽ വൈകിട്ട് ഏഴുവരെ പ്രവർത്തിക്കുന്ന വിപണി ജൂൺ 15 വരെ തുടരും.ഫോട്ടോ ക്യാപ്ഷൻ- സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കോട്ടയം നാഗമ്പടത്ത് ആരംഭിച്ച കൺസ്യൂമർഫെഡ് സ്‌കൂൾവിപണി.
