10.8% പലിശയില്‍ എസ്ബിഐയില്‍ നിന്ന് എല്ലാ മാസവും 100 കോടി രൂപ ഓവര്‍ ഡ്രാഫ്റ്റ് ഒരുക്കിയാണ് സ്ഥിരം സംവിധാനം ഒരുക്കുന്നത്. തിരുവനന്തപുരം:കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതി ശമ്പളമെത്തി തുടങ്ങി.മാര്‍ച്ച് മാസത്തിലെ ശമ്പളം ഒറ്റത്തവണയായി് വിതരണം ചെയ്തു.

ഇന്ന് തന്നെ ശമ്പള ഇനത്തില്‍ 80 കോടി വിതരണം ചെയ്‌തെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ഓവര്‍ ഡ്രാഫ്റ്റ് എടുത്താണ് ശമ്പള വിതരണം. സര്‍ക്കാര്‍ സഹായം ലഭിക്കുന്നതോടെ ഇതില്‍ 50 കോടി തിരിച്ചടയ്‌ക്കും. ഇതിന് മുമ്പ് 2020 ഡിസംബറിലാണ് കെഎസ്ആര്‍ടിസിയില്‍ ഒന്നാം തീയതി മുഴുവന്‍ ശമ്പളം കൊടുത്തത്.
ശമ്പളം മുടങ്ങുന്നതും ഗഡുക്കളായി നല്‍കുന്നതും പഴങ്കഥയാവുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ ജീവനക്കാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. 10.8% പലിശയില്‍ എസ്ബിഐയില്‍ നിന്ന് എല്ലാ മാസവും 100 കോടി രൂപ ഓവര്‍ ഡ്രാഫ്റ്റ് ഒരുക്കിയാണ് സ്ഥിരം സംവിധാനം ഒരുക്കുന്നത്..
സര്‍ക്കാര്‍ നിലവില്‍ നല്‍കുന്ന 50 കോടിയുടെ പ്രതിമാസ സഹായം തുടരും. ഇത് ഓവര്‍ഡ്രാഫ്റ്റിലേക്ക് അടയ്‌ക്കും. ചെലവ് ചുരുക്കി വരുമാനം വര്‍ദ്ധിപ്പിച്ച് ബാക്കി തുക, എല്ലാ മാസവും 20നുള്ളില്‍ അടച്ചുതീര്‍ക്കാനാണ് പദ്ധതി.. ഓവര്‍ഡ്രാഫ്റ്റ് പരീക്ഷണം കെഎസ്ആര്‍ടിസി നേരത്തേയും നടത്തിയിട്ടുണ്ടെങ്കിലും വിജയിച്ചിരുന്നില്ല.
casinobonus2 com
References:
https://qimley.com/@carrollbass446