കോട്ടയം: ഉരുൾപൊട്ടൽ പ്രതിരോധ തയാറെടുപ്പിന്റെ ഭാഗമായി ശനിയാഴ്ച (മാർച്ച് 15) പാറത്തോട് ഗ്രാമപഞ്ചായത്തിലെ പുളിക്കൽ നഗറിൽ വെച്ച് മോക് ഡ്രിൽ നടത്തും. രാവിലെ 10 മുതലാണ് മോക്ഡ്രിൽ. റീബിൽഡ് കേരള – പ്രോഗ്രാം ഫോർ റിസൽട്‌സ് പദ്ധതിയുടെ ഭാഗമായി കില, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി എന്നിവ സംയുക്തമായി വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് മോക് ഡ്രിൽ നടത്തുന്നത്. ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൈകാര്യശേഷി വർധിപ്പിക്കുക, സമൂഹാധിഷ്ഠിത ദുരന്ത നിവാരണം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണിത്. പാറത്തോട്, കൂട്ടിക്കൽ, മുണ്ടക്കയം, കോരുത്തോട്, എരുമേലി, കാഞ്ഞിരപ്പള്ളി, മണിമല, ചിറക്കടവ് എന്നീ ഗ്രാമപഞ്ചായത്തുകൾക്കായാണ് ശനിയാഴ്ചത്തെ മോക്ഡ്രിൽ