എരുമേലി :എരുമേലി എസ് എൻ ഡി പി യൂണിയന് അഡ്മിനസ്ട്രേറ്റിവ് കമ്മിറ്റിയെ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിയമിച്ചു .കെ പത്മകുമാർ ചെയർമാനും സി എസ് ഉണ്ണികൃഷ്ണൻ ചിറ്റേട്ട് (കൃഷ്ണ ) വൈസ് ചെയർമാനും ,പി എസ് ബ്രെഷ്നേവ് പടിഞ്ഞാറേതിൽ കൺവീനറുമായ കമ്മിറ്റിയാണ് നിലവിൽ വന്നത് .എ വി അജിത്കുമാറാണ് ബോർഡ് അംഗം ,കമ്മിറ്റി അംഗങ്ങളായി ജി വിനോദ് ആലയിൽ ,എസ് സന്തോഷ് പാലമൂട്ടിൽ ,അനൂപ് രാജു വാകവയലിൽ ,എൻ എസ് സാബു നിരവേൽ ,കെ കെ സുരേഷ് കുര്യശേരിൽ ,ഷിൻ ശ്യാമളൻ സത്യവിലാസം എന്നിവരെയും നിയമിച്ചു .കെ പത്മകുമാർ എരുമേലി യൂണിയൻ സ്ഥാപന വേളയിലും അഡ്മിനിസ്ട്രേറ്ററായിരുന്നു .



