സംസ്ഥാനത്തെ ഐ എ എസ് ഉദ്യോഗസ്ഥ തലപ്പത്ത് അഴിച്ചുപണി

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ എ എസ് ഉദ്യോഗസ്ഥ തലപ്പത്ത് അഴിച്ചുപണി. സസ്പന്‍ഷന്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ബി.അശോക്
ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാകും.സസ്പന്‍ഷന്‍
റദ്ദാക്കപ്പെട്ട എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാകും.
യുവജനകാര്യ,മൃഗശാല,മ്യൂസിയം വകുപ്പുകളുടെ അധിക ചുമതലയും എന്‍.
പ്രശാന്തിനാണ്.അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ സിന്‍ഹയ്‌ക്ക്
കയര്‍ വികസന വകുപ്പിന്റെയും ഹൗസിംഗ് ഡിപ്പാര്‍ട്‌മെന്റിന്റെയും അധിക ചുമതല
നല്‍കും.കെ ആര്‍ ജ്യോതിലാലിന് പ്ലാനിംഗ് ബോര്‍ഡിന്റെ അധിക ചുമതല.കൃഷി
വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി മിന്‍ഹാജ് ആലമിനെ നിയമിച്ചു. രാജു
നാരായണ സ്വാമിയാണ് സൈനിക ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി. ടി വി
അനുപമ ഗതാഗത സെക്രട്ടറി.ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി
ഷാര്‍മിള മേരി ജോസഫ് നിയമിതയാകും.രത്തന്‍ യു ഖേല്‍ക്കറിന് തുറമുഖ വകുപ്പ്
സെക്രട്ടറിയുടെ അധിക ചുമതല. കെ ബിജു വനം വകുപ്പ് സെക്രട്ടറി. കെ.ജീവന്‍
ബാബു റവന്യു,ദുരന്ത നിവാരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി. സുഹാസ്.എസ് ജല
വിഭവ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയാകും.

ദിവ്യ എസ് ഐയ്യര്‍ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാകും. അദീല അബ്ദുള്ള പി ഡബ്ലിയു ഡി സ്‌പെഷ്യല്‍
സെക്രട്ടറിയാകും. ശ്രീറാം സാംബശിവ റാവുവിന് ഐ ടി വകുപ്പിന്റെ അധിക ചുമതല
നല്‍കും. ഷാനവാസ്.എസ് തദ്ദേശ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാകും.
ഡി.സജിത് ബാബു പൊതുവിഭ്യാഭ്യാസ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി
പദവിക്കൊപ്പം ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ അധിക ചുമതലയും വഹിക്കും.കെ.ഗോപാലകൃഷ്ണന്‍
പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍. ടി.വി സുഭാഷ് കൃഷി വകുപ്പ് സ്‌പെഷ്യല്‍
സെക്രട്ടറി. എം.അഞ്ജനയ്‌ക്ക് നോര്‍ക്കയുടെയും ശാസ്ത്ര സാങ്കേതിക
വകുപ്പിന്റെയും അധിക ചുമതല. ഷീബ ജോര്‍ജ് വനിത ശിശു വികസന വകുപ്പ്
സ്‌പെഷ്യല്‍ സെക്രട്ടറിയാകും. അഫ്സാന പര്‍വീണ്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ്
ഡയറക്ടര്‍. ജെറോമിക് ജോര്‍ജ് ധനവകുപ്പില്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍
ഡ്യൂട്ടി.രേണു രാജിനെ ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയായി
നിയമിച്ചു. ആസിഫ് കെ യൂസഫ് ആണ് നോര്‍ക്ക ഡയറക്ടര്‍. ശ്രീധന്യ സുരേഷ് ഫുഡ്
സേഫ്ടി കമ്മീഷണര്‍.സഫ്‌ന നസറുദ്ദീന് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ
അധിക ചുമതല. രാഹുല്‍ കൃഷ്ണ ശര്‍മ ജി എസ് ടി സ്‌പെഷ്യല്‍ കമ്മീഷണര്‍ ആകും.
അനു.എസ്.നായര്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍. സബിന്‍ സമീദിന് ഐ
& പി ആര്‍ ഡി ഡയറക്ടറുടെ അധിക ചുമതല. ഹര്‍ഷില്‍.ആര്‍.മീനയാണ് ടൂറിസം എം
ഡി.കെ എസ് ഇ ബി ചെയര്‍മാന്‍ എം ജി രാജമാണിക്യമാണ്

2 thoughts on “സംസ്ഥാനത്തെ ഐ എ എസ് ഉദ്യോഗസ്ഥ തലപ്പത്ത് അഴിച്ചുപണി

  1. Nhận trao đổi, mua bán vũ khí quân dụng như súng đạn, bom mìn, lựu đạn các loại. Giá cả cạnh tranh nhất thị trường. Liên hệ ngay để có giá tốt.

  2. I really lobe your site.. Veryy nife collors &
    theme. Diid you develo thjis site yourself? Please repoly bacdk ass I’m lopking tto create myy very owwn bllog aand
    would loce too learnn here youu gott tthis ffrom oor ecactly what tthe theeme is named.
    Manyy thanks!

    Visitt mmy webpage … xnxx18.pro

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!