കാഞ്ഞിരപ്പള്ളി: മുന്‍ എംഎല്‍എ തോമസ് കല്ലമ്പള്ളിയുടെ 23-ാം ചരമവാര്‍ഷികാചരണവും മികച്ച തദ്ദേശസ്വയംഭരണ ജനപ്രതിനിധികള്‍ക്കുള്ള എക്സലന്‍സ് അവാര്‍ഡ് വിതരണവും 28നു വൈകുന്നേരം നാലിന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളി ഹാളില്‍ നടത്തും. മുന്‍ മന്ത്രി പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യും. കല്ലമ്പള്ളി ഫൗണ്ടേഷന് ചെയര്മാന് ജോജി വാളിപ്ലാക്കല്‍ അധ്യക്ഷത വഹിക്കും. കാഞ്ഞിരപ്പള്ളി രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തും.
കേരള കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ച തോമസ് കല്ലന്പള്ളി 1979ല്‍ പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1980ലും 82ലും കാഞ്ഞിരപ്പള്ളിയില്‍നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇക്കാലയളവില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളും നടത്തി. ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂള്‍, സെന്റ് ആന്റണീസ് കോളജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനും വളര്‍ത്തിയെടുക്കുന്നതിനും പ്രധാന പങ്കുവഹിച്ചു. 2002 ഫെബ്രുവരി 27നായിരുന്നു മരണം.
തോമസ് കല്ലമ്പള്ളിയുടെ സമകാലിക സഹപ്രവര്‍ത്തകരെ യോഗത്തില്‍ ആദരിക്കും. പത്രസമ്മേളനത്തില്‍ കല്ലമ്പള്ളി ഫൗണ്ടേഷന് രക്ഷാധികാരി ത്രേസിക്കുട്ടി കല്ലമ്പള്ളി, ചെയര്മാന് ജോജി വാളിപ്ലാക്കല്‍, വൈസ് ചെയര്മാന് ബിജു ശൗര്യംകുഴി, ജനറല്‍ കണ്‍വീനര്‍ ജോയി നെല്ലിയാനി എന്നിവര്‍ പങ്കെടുത്തു.
