കാമുകി, സഹോദരന്‍, പിതാവിന്റെ സഹോദരന്‍, വല്ല്യുമ്മ, പിതാവിന്റെ ഉമ്മ; ഒറ്റ ദിവസം കുടുംബത്തിലെ അഞ്ച് പേരെ കൊന്ന് യുവാവ്

തിരുവനന്തപുരം: 6 പേരെ കൊലപ്പെടുത്തിയെന്ന യുവാവിന്റെ കുറ്റസമ്മതത്തില്‍ ഞെട്ടി പൊലീസും തലസ്ഥാനനഗരിയും. പിതാവ് റഹിമിന്റെ ഉമ്മയും സ്വന്തം സഹോദരനും അടക്കം സ്വന്തം കുടുംബത്തിലെ അഞ്ചു പേരെയാണ്‌ 21 വയസ്സ് മാത്രം പ്രായമുള്ള യുവാവ്‌ കൊലപ്പെടുത്തിയത്. അഞ്ച് പേരെ കൊലപ്പെടുത്തിയതായി പേരുമല സ്വദേശി അഫാന്‍  ആണ് വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്.  അഞ്ച് പേരുടെ മരണം പൊലീസ് സ്ഥിരീകരിച്ചു. ഒരാള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

യുവാവിന്റെ പിതാവിന്റെ മാതാവ് സൽമാ ബീവി, പ്രതിയുടെ അനുജൻ അഹസാൻ (13), പെണ്‍സുഹൃത്ത് ഫര്‍സാന (19), പിതാവിന്റെ സഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ എന്നിവരാണ്  കൊല്ലപ്പെട്ടത്.

ഉമ്മ ഷെമിന്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍.

കല്ലറ പാങ്ങോട്ടെ മുത്തശ്ശിയുടെ വീട്ടിലെത്തിയാണ് ഇയാൾ കൊലപാതക പരമ്പരയ്‌ക്ക് തുടക്കമിട്ടത്. മുത്തശ്ശി സൽമാബീവി(88)യെ തലയ്‌ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇതിനു ശേഷം എസ്.എൻ. പുരം ചുള്ളാളത്തെ പിതാവിന്റെ സഹോദരന്റെ വീട്ടിലെത്തി പിതാവിന്റെ സഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെ വെട്ടിക്കൊന്നു. തുടർന്നാണ് പേരുമലയിലെ വീട്ടിലെത്തി സഹോദരനെയും പെൺകുട്ടിയെയും കൊലപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!