പാടുകൾ നോക്കാം, ആരോഗ്യം കാക്കാം’;കുഷ്ഠരോഗ നിർണയ ഭവനസന്ദർശന യജ്ഞം ‘അശ്വമേധം’ ജനുവരി 30 മുതൽ

കോട്ടയം: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന കുഷ്ഠരോഗ നിർണയ ഭവന
സന്ദർശന യജ്ഞം ‘അശ്വമേധം’ ആറാം ഘട്ടം ജനുവരി 30 മുതൽ ഫെബ്രുവരി 12 വരെ
നടത്തും. ജില്ലയിൽ യജ്ഞം ഊർജ്ജിതമായ രീതിയിൽ നടത്താൻ ജില്ലാ കളക്ടർ ജോൺ വി.
സാമുവലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.കുഷ്ഠരോഗം
ബാധിച്ചിട്ടുണ്ടെങ്കിലും തിരിച്ചറിയാത്തതു മൂലം ചികിത്സ ലഭിക്കാതെ
കഴിയുന്നവരെ കണ്ടെത്തി ചികിത്സ നൽകുകയാണ് ലക്ഷ്യം. ‘പാടുകൾ നോക്കാം,
ആരോഗ്യം കാക്കാം’ എന്നതാണ് ഈ വർഷത്തെ സന്ദേശം. ആശാപ്രവർത്തകർ, പരിശീലനം
ലഭിച്ച വോളണ്ടിയർ എന്നിവരുടെ നേതൃത്വത്തിൽ ജില്ലയിലെ അഞ്ചരലക്ഷത്തിലധികം
വരുന്ന വീടുകൾ സന്ദർശിച്ചു പരിശോധന നടത്തും. രണ്ടുപേരടങ്ങുന്ന സംഘം 14
ദിവസം കൊണ്ട് 400 വീട് സന്ദർശിക്കും. മൂവായിരം വോളണ്ടിയർമാർക്ക് പരിശീലനം
നൽകി. ഹെൽത്ത് ഇൻസ്‌പെക്ടർമാർ, പബ്ലിക് ഹെൽത്ത് നഴ്‌സുമാർ എന്നിവരുടെ
മേൽനോട്ടത്തിൽ ആയിരിക്കും പരിപാടി നടപ്പിലാക്കുക. സാമൂഹിക ആരോഗ്യ കേന്ദ്രം
ഡോക്ടർമാർ നേതൃത്വം നൽകും.കുഷ്ഠരോഗ ലക്ഷണങ്ങൾ കണ്ടെത്തിയാൽ
വിദഗ്ധചികിത്സ ലഭ്യമാക്കും.  കുഷ്ഠരോഗത്തിന് എല്ലാ സർക്കാർ ആരോഗ്യ
കേന്ദ്രങ്ങളിലും പൂർണമായും സൗജന്യ ചികിത്സ ലഭ്യമാണെന്നു ജില്ലാ ലെപ്രസി
ഓഫീസർ ഡോ. പി. എൻ. വിദ്യാധരൻ അറിയിച്ചു. ജില്ലയിൽ ഈ വർഷം 14 പേരിൽ
കുഷ്ഠരോഗം കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.  രോഗി തുമ്മുമ്പോഴും
ചുമയ്ക്കുമ്പോഴും അടുത്തുനിന്ന് ശ്വസിക്കുന്നതിലൂടെയാണ്  രോഗം പകരുന്നത്.
തൊലിപ്പുറത്ത് കാണുന്ന നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകൾ, തടിപ്പുകൾ,
കട്ടികൂടിയതും തിളക്കമുള്ളതുമായ ചർമം, വേദനയില്ലാത്ത വ്രണങ്ങൾ, കൈകാലുകളിൽ
മരവിപ്പ്, വൈകല്യങ്ങൾ, കണ്ണടയ്ക്കാനുള്ള പ്രയാസം തുടങ്ങിയവ കുഷ്ഠരോഗ
ലക്ഷണങ്ങൾ ആയേക്കാം. തുടക്കത്തിൽ തന്നെ ചികിത്സ ആരംഭിച്ചാൽ വൈകല്യങ്ങൾ
പൂർണമായും മാറ്റാൻ കഴിയും. ചികിത്സ ആരംഭിക്കുന്നതോടെ തന്നെ രോഗിയുടെ
ശരീരത്തിലെ 90 ശതമാനം ബാക്ടീരിയകളും നശിക്കുമെന്നതിനാൽ മറ്റുള്ളവരിലേക്ക്
പകരുന്നത് തടയാനുമാകും. ആറു മാസം മുതൽ 12 മാസം വരെയുള്ള ചികിത്സയിലൂടെ രോഗി
പൂർണമായും സുഖം പ്രാപിക്കും.ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം,
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, വനിതാ ശിശു വികസന വകുപ്പ് എന്നിവർ
സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്‌കൂളുകൾ വഴി
കുട്ടികൾക്കിടയിലും ബോധവൽക്കരണം നടത്തും.ജില്ലാകളക്ടറുടെ ചേംബറിൽ നടന്ന
യോഗത്തിൽ ജില്ലാ ലെപ്രസി ഓഫീസർ ഡോ. പി.എൻ. വിദ്യാധരൻ, ഡോ. കെ.ജി. സുരേഷ്,
ഡോ. ജെസി ജോയി സെബാസ്റ്റ്യൻ, ഡോ. വ്യാസ് സുകുമാർ, ഡോ. രാജലക്ഷ്മി, ഡോ. ജി.
സജനി, സ്വകാര്യാശുപത്രികളുടെ അസോസിയേഷൻ പ്രതിനിധി ഫാ. തോമസ് പറത്താനം
എന്നിവർ സംസാരിച്ചു.

One thought on “പാടുകൾ നോക്കാം, ആരോഗ്യം കാക്കാം’;കുഷ്ഠരോഗ നിർണയ ഭവനസന്ദർശന യജ്ഞം ‘അശ്വമേധം’ ജനുവരി 30 മുതൽ

  1. For those seeking an exceptional online gaming experience, [maxispin.us.com](https://maxispin.us.com/) stands out as a premier destination. At Maxispin Casino, players can enjoy a vast array of pokies, table games, and other thrilling options, all accessible in both demo and real-money modes. The casino offers attractive bonuses, including free spins and a generous welcome offer, along with cashback promotions and engaging tournaments. To ensure a seamless experience, Maxispin provides various payment methods, efficient withdrawal processes, and reliable customer support through live chat. Security is a top priority, with robust safety measures and a strong focus on responsible gambling tools. Players can easily navigate the site, with detailed guides on account creation, verification, and payment methods. Whether you’re interested in high RTP slots, hold and win pokies, or the latest slot releases, Maxispin Casino delivers a user-friendly and secure platform. Explore their terms and conditions, read reviews, and discover why many consider Maxispin a legitimate and trustworthy choice in Australia.
    The platform is user-friendly, making it accessible to everyone.

    **Features of MaxiSpin.us.com**
    MaxiSpin.us.com boasts the ability to generate content in multiple languages as one of its key features.

    **Benefits of Using MaxiSpin.us.com**
    Individuals and small businesses can equally benefit from MaxiSpin.us.com.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!