എരുമേലി വാവർ മെമ്മോറിയൽ ഹൈസ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി.സ്കൂൾ മാനേജർ നാസർ പനച്ചിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ
എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂളിൻ്റെ പുതിയ ലോഗോ പ്രകാശനം ജില്ലാ പോലീസ്
മേധാവി എ. ഷാഹുൽ ഹമീദ് നിർവഹിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ഫൗസിയ അസീസ്
വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.മിഥുലാജ്
പുത്തൻവീട് (സ്കൂൾ മാനേജിംഗ് കമ്മിറ്റി സെക്രട്ടറി )മൊമെന്റോ സമർപ്പണം
നടത്തി. നൗഷാദ് കുറുങ്കാട്ടിൽ, സലിം കണ്ണങ്കര അബ്ദുൾ നാസർ ചക്കാലയ്ക്കൽ,
നിഷാദ് താന്നിമൂട്ടിൽ,അനസ് മുഹമ്മദ് , പി.പി അബ്ദുൽ ലത്തീഫ്, മുഹമ്മദ്
കുഞ്ഞു പാടിക്കൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് ഈ വർഷം സർവീസിൽ
നിന്ന് വിരമിക്കുന്ന ഫസീന സി.എ മറുപടി പ്രസംഗം നടത്തി. ഷഫീർ ഖാൻ സ്വാഗതവും
ശ്രീമതി. ജാസ്മിൻ പി .എ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് മികച്ച ഹാസ്യ
നടന്മാരായ പോൾസൺ .ഭാസി എന്നിവർ സ്കിറ്റ് അവതരിപ്പിച്ചു. ശേഷം കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ നടത്തി.
