കരസേനയുടെ ആയുധ പ്രദർശനം കനകക്കുന്ന് കൊട്ടാരത്തിൽ ജനുവരി 14-ന്

കരസേനാ ദിനാചരണത്തിൻ്റെ ഭാഗമായി പാങ്ങോട് സൈനിക കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ നാളെ (ജനുവരി 14) വൈകുന്നേരം 5 മണി മുതൽ 10 മണി വരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ ആയുധങ്ങളുടെയും യുദ്ധ ഉപകരങ്ങളുടെയും പ്രദർശനവും പൈപ്പ് ബാൻഡ് അവതരിപ്പിക്കുന്ന വാദ്യപ്രകടനവും നടത്തുന്നു. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. “നിങ്ങളുടെ സൈന്യത്തെ അറിയുക” എന്ന സന്ദേശത്തിൻ്റെ ഭാഗമായും സായുധ സേനയിൽ ചേരാൻ യുവാക്കളെ പ്രേരിപ്പിക്കുന്നതിനുമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. പൊതുജനങ്ങൾക്ക് കരസേന ഉപയോഗിക്കുന്ന വിവിധ യുദ്ധ ഉപകരണങ്ങളെ അടുത്തറിയാനുമുള്ള മികച്ച
അവസരമാണ് ഈ പ്രദർശനം .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!