സംരംഭകർക്കായി ഇൻക്യുബേഷൻ സെന്റർ: അപേക്ഷ ക്ഷണിച്ചു

കോട്ടയം: സംരംഭകർക്കായി വ്യവസായ-വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന
ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ്
ഡവലപ്‌മെന്റ് ഇൻക്യുബേഷൻ സെന്റർ ആരംഭിക്കുന്നു. അങ്കമാലിയിലുള്ള
എന്റർപ്രൈസ് ഡെവലപ്‌മെന്റ് സെന്ററിലാണ് ഇൻക്യുബേഷൻ സെന്റർ ആരംഭിക്കുന്നത്.
പ്രാരംഭഘട്ട സ്റ്റാർട്ടപ്പുകൾക്കും കേരളത്തിൽ രജിസ്റ്റർ ചെയ്ത മൈക്രോ,
ചെറുകിട, ഇടത്തരം എന്റർപ്രൈസുകൾക്കും അപേക്ഷിക്കാം. മാസം 5000 രൂപയാണ്
(ജി.എസ്.ടി.കൂടാതെ) ഒരു ക്യൂബിക്കിളിനുള്ള സർവീസ് ചാർജ്. താൽപര്യമുള്ളവർ
ഓൺലൈനായി www.kied.info/incubation/  എന്ന വെബ്‌സൈറ്റിലൂടെ ജനുവരി 31 നകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് ഫോൺ: 04842532890, 2550322, 9446047013, 7994903058.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!