കണമല : ശബരിമല പാതയിലെ അതീവ അപകട മേഖലയായ കണമല ഇറക്കത്തിലെ അട്ടി വളവിൽ
അയ്യപ്പഭക്തരുമായി വന്ന ബസ് മറിഞ്ഞ് അപകടം. ഗുരുതരമായി പരിക്കേറ്റ ബസ്
ഡ്രൈവർ തെലുങ്കാന സ്വദേശി രാജു മരിച്ചു. തീർത്ഥാടകർ കാര്യമായ
പരിക്കുകളില്ലാതെ രക്ഷപെട്ടു. ബസ് ക്രാഷ് ബാരിയറിൽ തട്ടി നിന്നതിനാൽ വൻ
അപകടം ഒഴിവായി.
പോലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഇന്ന് രാവിലെ അഞ്ച് മണിക്ക് ആയിരുന്നു അപകടം. തെലുങ്കാന സ്വദേശികളും
ശബരിമല തീർത്ഥാടകരുമായ 29 പേരാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവറുടെ മൃതദേഹം പാമ്പാടി ഗവൺമെൻറ് ആശുപത്രിയിൽ.
