ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി ജില്ലയില്‍
നിന്നും പുറത്താക്കി. കടപ്ലാമറ്റം പുല്ലുമറ്റം ഭാഗത്ത് ഇല്ലത്ത് വീട്ടിൽ
സ്റ്റെഫിൻ ഷാജി (22) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ
നിന്നും ആറു മാസക്കാലത്തേക്ക് നാടുകടത്തിക്കൊണ്ട് ഉത്തരവായത്. ഇയാൾ
കിടങ്ങൂർ സ്റ്റേഷനിൽ അടിപിടി, കൊലപാതകശ്രമം, ഭീഷണിപ്പെടുത്തൽ, ഭവനഭേദനം,
മയക്കുമരുന്ന് വിൽപ്പന തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതിയാണ്.