റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താം;അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാം

തെളിമ പദ്ധതി നവംബർ 15 മുതൽ ഡിസംബർ 15 വരെകോട്ടയം:
കാർഡുടമകൾക്ക് റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താനും അനധികൃതമായി മുൻഗണനാ
കാർഡുകൾ കൈവശംവയ്ക്കുന്നവരുടെ വിവരങ്ങൾ അറിയിക്കാനുമായി നവംബർ 15 മുതൽ
ഡിസംബർ 15 വരെ ‘തെളിമ’ പദ്ധതിയുമായി പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പ്.
 റേഷൻ ഡിപ്പോകളിലെ ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം, ലൈസൻസി/സെയിൽസ്മാൻ
എന്നിവരുടെ പെരുമാറ്റം എന്നിവ സംബന്ധിച്ച ആക്ഷേപങ്ങളും റേഷൻ ഡിപ്പോ
നടത്തിപ്പിനെക്കുറിച്ച് അഭിപ്രായങ്ങളും നിർദേശങ്ങളും പൊതുജനങ്ങൾക്ക്
പരാതിയിൽ ഉൾപ്പെടുത്താം. ഇ-കെ.വൈ.സി. നിരസിക്കപ്പെട്ടവരുടെ പേരുകൾ
തിരുത്താനുള്ള അപേക്ഷകളും സ്വീകരിക്കും. റേഷൻ കടകളിൽ സ്ഥാപിച്ചിട്ടുള്ള
ഡ്രോപ്പ് ബോക്സുകൾ വഴി അപേക്ഷകളും പരാതികളും നിർദേശങ്ങളും സ്വീകരിക്കും.
റേഷൻ വിതരണം കാര്യക്ഷമമാക്കാനുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും
സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

20 thoughts on “റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താം;അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!