സുഗതകുമാരിയുടെ 90-ാം ജൻമവാർഷികം ഇന്ന്

തിരുവനന്തപുരം : കവയിത്രി സുഗതകുമാരിയുടെ 90-ാം ജൻമവാർഷികം  ഇന്ന്  . ജന്മനാടായ ആറന്മുളയിൽ സുഗതകുമാരിയുടെ ഓർമ നിലനിർത്താൻ സുഗതവനം പദ്ധതി മുതൽ പുരസ്‌കാരം നൽകുന്നതു വരെയുള്ള പരിപാടികൾ മൂന്നു ദിവസമായി നടക്കുകയാണ്. എന്നാൽ, സുഗതകുമാരിയുടെ ദീർഘകാലത്തെ കർമമേഖലയായിരുന്ന തലസ്ഥാനത്ത് സ്മാരകം ഉൾപ്പെടെയുള്ള ഓർമചിഹ്നങ്ങൾ പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങുകയാണ്.

മ്യൂസിയം-നന്ദാവനം-ബേക്കറി ജങ്ഷൻ റോഡിന് സുഗതകുമാരിയുടെ പേര് നൽകുന്നതായ പ്രമേയം നഗരസഭ പാസാക്കിയിരുന്നു. എന്നാൽ, ഇതിന്റെ തുടർനടപടികൾ പൊതുമരാമത്ത് വകുപ്പോ നഗരസഭയോ സ്വീകരിച്ചില്ലകോവിഡ് കാലത്താണ് സുഗതകുമാരി വിടപറഞ്ഞത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സുഗതകുമാരിയുടെ സ്മാരകത്തിന് മൂന്നു കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. കേരള സർവകലാശാലയുടെ കാര്യവട്ടം കാംപസിൽ സ്മാരകത്തിന് സ്ഥലം കണ്ടെത്തുമെന്നും നിർമിക്കുമെന്നും സാംസ്‌കാരിക വകുപ്പ് അറിയിച്ചിരുന്നു. ഇതും നടപ്പിലായില്ല.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!