കര്‍ഷകന്‍ ഒറ്റയ്ക്കല്ല, കൂട്ടായ്മയിലാണ്: ഫാ. തോമസ് മറ്റമുണ്ടയില്‍

വെളിച്ചിയാനി: ഇന്‍ഫാം എന്ന കര്‍ഷക സംഘടനയുടെ അടിസ്ഥാന യൂണിറ്റായ ഗ്രാമസമിതിയിലെ അംഗങ്ങളായ കര്‍ഷക കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധവും ഐക്യവും ഊട്ടിയുറപ്പിക്കുന്നതിനുവേണ്ടി സംഘടന വിഭാവനം ചെയ്തു നടപ്പിലാക്കുന്ന പ്രോഗ്രാമാണ് ‘ഇന്‍ഫാം ഹലോ കിസാന്‍’ എന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. ഇന്‍ഫാം വെളിച്ചിയാനി ഗ്രാമസമിതിയുടെ കുടുംബ സംഗമം – ഹലോ കിസാന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംഘടനാംഗങ്ങള്‍ തമ്മില്‍ പരിചയപ്പെടുന്നതിനും അംഗങ്ങളുടെ കലാവാസനകളെ പ്രോത്സാഹിപ്പിച്ച് വളര്‍ത്തിയെടുക്കുന്നതിനുള്ള അവസരംകൂടിയാണ് ഈ കുടുംബ സമ്മേളനങ്ങളെന്നും കര്‍ഷകന്‍ ഒറ്റയ്ക്ക് നില്‍ക്കുമ്പോഴാണ് പലപ്പോഴും വീണു പോകുന്നതെന്നും കൂട്ടായ്മയിലാണെങ്കില്‍ പിടിച്ചുനില്‍ക്കാനും ചെറുത്തുനില്‍ക്കാനും സാധിക്കുമെന്നും  ഫാ. തോമസ് മറ്റമുണ്ടയില്‍ കൂട്ടിച്ചേര്‍ത്തു.ഇന്‍ഫാം സംഘടനാംഗങ്ങളായ കര്‍ഷകര്‍ക്ക് നല്‍കുന്ന മരണാനന്തര ആദരവായ ‘ഇന്‍ഫാം അമര്‍ കിസാന്‍ ചക്ര’യും  ഗ്രാമത്തില്‍ സംഘടനയെ നയിക്കുന്ന എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്കുള്ള ആദരവ് – ‘ഇന്‍ഫാം എക്സിക്യൂട്ടീവ് എക്സലന്‍സ് അവാര്‍ഡും’ ഫാ. തോമസ് മറ്റമുണ്ടയില്‍ വിതരണം ചെയ്തു.ഇന്‍ഫാം വെളിച്ചിയാനി ഗ്രാമസമിതി ഡയറക്ടര്‍ ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി അധ്യക്ഷതവഹിച്ചു. താലൂക്ക് പ്രസിഡന്റ് ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം, കാര്‍ഷിക ജില്ല ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ആല്‍ബിന്‍ പുല്‍ത്തകിടിയേല്‍, ഫാ. ജിന്‍സ് കിഴക്കേല്‍, ഫാ. റോബിന്‍ പട്രകാലായില്‍, ഗ്രാമസമിതി ജോയിന്റ് ഡയറക്ടര്‍ ഫാ. ജോസഫ് ഇരുപ്പക്കാട്ട്, ഗ്രാമസമിതി പ്രസിഡന്റ് സോമര്‍ പ്ലാപ്പള്ളി, വൈസ് പ്രസിഡന്റ് ബോബി മാത്യു നരിമറ്റം, സെക്രട്ടറി തോമസുകുട്ടി സെബാസ്റ്റ്യന്‍ വാരണത്ത് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഇന്‍ഫാം കുടുംബാംഗങ്ങളായ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍, സ്നേഹവിരുന്ന് എന്നിവയും  നടന്നു.ഫോട്ടോ…ഇന്‍ഫാം വെളിച്ചിയാനി ഗ്രാമസമിതിയുടെ കുടുംബ സംഗമം – ഹലോ കിസാന്‍ ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!