*വേൾഡ് ബാങ്കിന്റെ വാർഷിക യോഗങ്ങളിൽ പങ്കെടുത്ത് മന്ത്രി വാഷിംഗ്ടൺ ഡിസിയിൽ നടന്ന വേൾഡ് ബാങ്കിന്റെ വാർഷിക യോഗങ്ങളിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പങ്കെടുത്തു. ഇന്നലെ സ്ത്രീപക്ഷ വിഷയങ്ങളിൽ ആശയവിനിമയം നടന്നു. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിലെ പ്രതിബന്ധങ്ങൾ ഇല്ലാതാക്കുക എന്ന വിഷയത്തിൽ ലോകത്തിലെ വിവിധ സമൂഹങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്തു.നയരൂപീകരണത്തിലും തീരുമാനങ്ങൾ എടുക്കുന്നതിലും ലോകത്ത് എല്ലായിടങ്ങളിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കേണ്ടത് ഏറ്റവും അനിവാര്യമാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. തൊഴിൽ മേഖലയിലെ സ്ത്രീ പങ്കാളിത്തം വർധിപ്പിക്കുന്നതിന് കേരളം വിവിധ പ്രവർത്തനങ്ങൾ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നുണ്ട്. അതിന്റെ പ്രതിഫലനം തൊഴിൽ മേഖലയിൽ ഉണ്ടായിത്തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.വേൾഡ് ബാങ്ക് ഓപ്പറേഷൻ മാനേജർ Anna Bjerde ചർച്ചയിൽ ആതിഥേയത്വം വഹിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചർച്ചകളിൽ പങ്കെടുത്തു. വെസ്റ്റ് ആഫ്രിക്കൻ രാജ്യമായ Cape Verde-യുടെ ഡെപ്യൂട്ടി പ്രധാനമന്ത്രി Olavo Avelino Garcia Correia-യും ആഫ്രിക്കൻ സെന്റർ ഫോർ ഇക്കണോമിക് ട്രാൻസ്ഫർമേഷൻ പ്രസിഡന്റ് Mavis Owusu Gyamfi-യുമാണ് ഫോട്ടോയിൽ ഒപ്പമുള്ളത്.
a3lvq5
casino enjoy santiago
References:
https://b4india.in/read-blog/2201_miami-club-casino-erfahrungen-und-bewertung-casino-guru.html
casino zurich
References:
https://indianfb.com/read-blog/2760_casino-freispiele-ohne-einzahlung-sofort-erhaltlich-2025.html