ഫ്രന്റ് ഓഫീസിൽ കൊടുത്ത എരുമേലി പ്രസിഡെന്റിന്റെ രാജി സെക്രട്ടറി നിരസിച്ചു  ,ചട്ടപ്രകാരമുള്ള ഫോമിൽ   നേരിട്ടോ ,രെജിസ്ട്രേഡ് കത്തായോ നൽകണം
എന്ന് സെക്രട്ടറി

എരുമേലി :എരുമേലി പഞ്ചായത്ത്  പ്രസിഡന്റ് ജിജിമോൾ സജിയുടെ രാജി കത്ത്
നിരസിച്ചതായി സെക്രട്ടറി  .പഞ്ചായത്ത് രാജ്   ചട്ടപ്രകാരം നേരിട്ട് നിശ്ചിത
ഫോമിലോ ,ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തി രജിസ്‌ട്രേഡ് കത്തായോ നൽകിയാൽ മാത്രമേ രാജി സ്വീകരിക്കാനാവു  എന്നും ചട്ടപ്രകാരമല്ലാത്തതിനാൽ രാജി നിരസിക്കുകയെന്നും  കാണിച്ചു സെക്രട്ടറി പഞ്ചായത്ത് പ്രസിഡെന്റിനു
കത്തയച്ചു .ഇതോടെ രാജി കത്ത് ഇനിയും ജിജിമോൾ സജി സമർപ്പിക്കേണ്ടി വരും
.ഒക്ടോബർ 10 ആം തിയ്യതി പഞ്ചായത്ത് പ്രസിഡെന്റിന്റെ ലെറ്റർപാഡിലാണ് ജിജിമോൾ സജി രാജി കത്ത് പഞ്ചായത്തിന്റെ   ഫ്രന്റ് ഓഫീസിൽ നൽകിയത് .ഇത് പഞ്ചായത്ത് രാജ് ചട്ടം 2000 ലെ പഞ്ചായത്ത് പ്രസിഡന്റ് ,വൈസ് പ്രസിഡന്റ് ,അംഗങ്ങൾ രാജി ചട്ടങ്ങൾ പ്രകാരവും 155  (1 ),155  (2 ) പ്രകാരവും തെറ്റാണെന്ന്
സെക്രട്ടറിയുടെ കത്തിൽ പറയുന്നു .ഇതോടെ എരുമേലി പഞ്ചായത്ത് പ്രസിഡന്റ് രാജി
ചർച്ചയായിരിക്കുകയാണ് .പ്രതിപക്ഷവും ഇടതുമുന്നണിയും  അടിക്കടിയുള്ള
പ്രസിഡന്റ്  മാറ്റം വിമർശനമാക്കിയിരിക്കുകയാണ് .ഇതിനിടെയാണ് രാജിയും
ചർച്ചയായിരിക്കുന്നത് .

error: Content is protected !!