എംഇഎസ് യൂത്ത് വിങ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം

കോട്ടയം:എംഇഎസ് യൂത്ത് വിങ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് ഷഹീം വിലങ്ങുപാറയുടെ അധ്യക്ഷതയിൽ റംസാൻ റിലീഫ് പുതുവസ്ത്ര കൂപ്പണുകളുടെ ജില്ലതല്ല വിതരണ ഉദ്ഘാടനം എം എൽ എ  അഡ്വ : സെബാസ്റ്റ്യൻ കുളത്തങ്കൽ നിർവഹിച്ചു. പ്രസ്തുത യോഗത്തിൽ എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബി സണ്ണി, എരുമേലി SHO ഇ എസ് ബിജു, ഭക്ഷ്യ കിറ്റുകളുടെ ആദ്യ വിതരണം യൂത്ത് വിംഗ് താലൂക്ക് പ്രസിഡന്റ് അർഷദ് നജീബിന് കൈമാറി. മുൻ എംഇഎസ് ജില്ലാ പ്രസിഡന്റ്  എൻജിനീയർ എം എം ഹനീഫിനെ യോഗം ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സുഭേഷ് സുധാകരൻ, എരുമേലി എംഇഎസ് കോളേജ് ചെയർമാൻ പി എം അബ്ദുൽസലാം , ബ്ലോക്ക് പഞ്ചായത്ത് അംഗം മാഗി ജോസഫ്, എംഇഎസ് ജില്ലാ ട്രഷറർ ഹബീബുള്ള ഖാൻ, എരുമേലി മഹല്ല മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് നാസർ പനച്ചിയിൽ, ഗ്രാമപഞ്ചായത്ത് അംഗം ഷാനവാസ്, യൂത്ത് വിങ് ജില്ലാ സെക്രട്ടറി റിഫാദ് സലാം, സാബ്ജാൻ യൂസഫ്, താലൂക്ക് സെക്രട്ടറി ആഷിക് യൂസഫ്, ജില്ലാ കമ്മിറ്റി അംഗം സി എം അബ്ദുൽനാസർ ചക്കാലയിൽ, അസർ കറുകഞ്ചേരിയിൽ, അൻസർ, ഷെഫീഖ് മണങ്ങല്ലൂർ, സലീൽ ടി പി, അൻവർഷാ കെ എം,തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!