ഓ​ണം​ബം​പ​ർ; ലോ​ട്ട​റി ടി​ക്ക​റ്റ് എ​സ്ബി​ഐ​യി​ൽ സൂ​ക്ഷി​ക്കും

ക​ല്‍​പ്പ​റ്റ: ഓ​ണം​ബം​പ​ർ അ​ടി​ച്ച ക​ര്‍​ണാ​ട​ക സ്വ​ദേ​ശി അ​ല്‍​ത്താ​ഫ് വ​യ​നാ​ട്ടി​ലെ​ത്തി. സ​മ്മാ​നാ​ര്‍​ഹ​മാ​യ ടി​ക്ക​റ്റ് ക​ല്‍​പ്പ​റ്റ​യി​ലെ എ​സ്ബി​ഐ അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി.

അ​ല്‍​ത്താ​ഫി​ന്‍റെ പേ​രി​ൽ അ​ക്കൗ​ണ്ട് തു​ട​ങ്ങു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ബ​ന്ധു​ക്ക​ള്‍​ക്കൊ​പ്പ​മെ​ത്തി​യാ​ണ് അ​ൽ​ത്താ​ഫ് 25 കോ​ടി​യു​ടെ ടി​ക്ക​റ്റ് ബാ​ങ്ക് അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി​യ​ത്.

ക​ര്‍​ണാ​ട​ക പാ​ണ്ഡ്യ​പു​ര സ്വ​ദേ​ശി​യാ​ണ് അ​ല്‍​ത്താ​ഫ്. ക​ഴി​ഞ്ഞ മാ​സം ബ​ത്തേ​രി​യി​ല്‍ നി​ന്നാ​ണ് ടി​ക്ക​റ്റ് എ​ടു​ത്ത​ത്. മെ​ക്കാ​നി​ക്കാ​യ അ​ൽ​ത്താ​ഫ് 15 വ​ർ​ഷ​മാ​യി ലോ​ട്ട​റി​യെ​ടു​ക്കു​ന്ന​യാ​ളാ​ണ്.

ഭാര്യയും രണ്ടു കുട്ടികളുമാണ് അൽത്താഫിന്.

അൽത്താഫുമായി ഫോണിൽ സംസാരിച്ചുവെന്നും അഭിനന്ദങ്ങൾ അറിയിച്ചുവെന്നും അൽത്താഫ് ലോട്ടറിയെടുത്ത എൻജിആർ ലോട്ടറി ഏജൻസി ഉടമയായ നാഗരാജ് പറഞ്ഞു. അൽത്താഫിനെ നേരത്തേ പരിചയമില്ലെന്നും നാഗരാജ് പറഞ്ഞു. ബത്തേരി ഗാന്ധി ജംക്‌ഷനു സമീപം പ്രവർത്തിക്കുന്ന ലോട്ടറിക്കടയിൽ നിന്ന് വിറ്റ ലോട്ടറിക്കാണ് ഇത്തവണത്തെ ഓണം ബംബർ 25 കോടി രൂപ അടിച്ചത്. രണ്ടു മാസം മുമ്പ് ഇതേ കടയിൽ നിന്നു വിറ്റ വിൻ വിൻ ലോട്ടറിക്ക് 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം അടിച്ചിരുന്നു.

error: Content is protected !!