1968-ൽ വിമാന അപകടത്തിൽ വീരമൃത്യു വരിച്ച തോമസ് ചെറിയാൻ്റെ ഭൗതിക ശരീരം ഏറ്റുവാങ്ങി

പൂർണ്ണ സൈനിക ബഹുമതികളോടെ തിരുവനന്തപുരത്ത് തിരുവനന്തപുരം: 56 വർഷം മുമ്പ് (1968-ൽ) വിമാന അപകടത്തിൽ വീരമൃത്യു വരിച്ച
കരസേനയിലെ ഇ.എം.ഇ വിഭാഗത്തിലെ സൈനികൻ തോമസ് ചെറിയാൻ്റെ ഭൗതിക ശരീരം ഇന്ന് (ഒക്‌ടോബർ 03) പൂർണ സൈനിക ബഹുമതികളോടെ ശംഖുമുഖത്തെ എയർഫോഴ്സ് സ്റ്റേഷനിൽ ഏറ്റുവാങ്ങി.  പാങ്ങോട് മിലിട്ടറി സ്‌റ്റേഷൻ കമാൻഡർ,ശംഖുമുഖം
എയർഫോഴ്‌സ് സ്‌റ്റേഷൻ കമാൻഡർ ,  സൈനികൻ്റെ അടുത്ത ബന്ധുക്കൾ,
കേന്ദ്ര-സംസ്ഥാന പ്രമുഖർ എന്നിവർ മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു.  കേന്ദ്ര
പെട്രോളിയം- ടൂറിസം വകുപ്പ് സഹമന്ത്രി ശ്രീ.സുരേഷ് ഗോപി, സംസ്ഥാന
ആരോഗ്യമന്ത്രി ശ്രീമതി വീണാ ജോർജ്, പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ
ബ്രിഗേഡിയർ സലിൽ എം.പി, ശംഖുമുഖം എയർ ഫോഴ്സ് സ്റ്റേഷൻ കമാൻഡർഗ്രൂപ്പ് ക്യാപ്റ്റൻ ടി.എൻ മണികണ്ഠൻ, ജില്ലാ കളക്ടർ  ശ്രീമതി അനു കുമാരി, IAS, സൈനിക വെൽഫെയർ ഡയറക്ടർ,റിട്ട.ക്യാപ്റ്റൻ
ഷീബ രവി  കരസേനയിലെയും വ്യോമസേനയിലെയും മറ്റ് സൈനിക ഉദ്യോഗസ്ഥർ, സഹോദരൻ
തോമസ് തോമസ് ഉൾപ്പെടെ വീരമൃത്യു വരിച്ച സൈനികൻ്റെ ബന്ധുക്കൾ എന്നിവർ 
ആദരാഞ്ജലികൾ അർപ്പിച്ചു. ഇന്ന് പാങ്ങോട് സൈനികാശുപത്രിയിൽ
സൂക്ഷിക്കുന്ന മൃതദേഹം നാളെ പൂർണ സൈനിക ബഹുമതികളോടെ ജന്മനാടായ
പത്തനംതിട്ടയിലെ എലന്തൂരിൽ സംസ്കരിക്കും

error: Content is protected !!