മ​നു​ഷ്യ​സ്നേ​ഹി​കൾ ജ​ഡ്ജി​മാ​രാ​കു​ന്പോൾ നി​യ​മ​സം​വി​ധാ​ന​ം വി​ജ​യ​കരമാകും: മാ​ർ പു​ളി​ക്ക​ൽ

മ്ലാ​മ​ല: മ​നു​ഷ്യ​സ്നേ​ഹി​ക​ളാ​യ വ്യ​ക്തി​ക​ൾ ജ​ഡ്ജി​മാ​രാ​കു​ന്പോ​ൾ അ​ത് നി​യ​മ​സം​വി​ധാ​ന​ത്തി​ന്‍റെ വി​ജ​യ​മാ​യി മാ​റു​മെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ. മ്ലാ​മ​ല ഫാ​ത്തി​മ മാ​താ സ്കൂ​ളി​ൽ, ശാ​ന്തി​പ്പാ​ലം യാ​ഥാ​ർ​ഥ്യമാ​ക്കാ​ൻ ഇ​ട​പെ​ട്ട ജ​ഡ്ജി​മാ​ർ​ക്കും മ​റ്റും ന​ൽ​കി​യ സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.കേ​വ​ലം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ തീ​ർ​പ്പു ക​ൽ​പ്പി​ക്കു​ക മാ​ത്ര​മ​ല്ല ഒ​രു നാ​ടി​നെ സ​മു​ദ്ധ​രി​ക്കാ​നും ചേ​ർ​ത്തുപി​ടി​ക്കാ​നും നീ​തി​ന്യാ​യ കോ​ട​തി​ക​ൾ​ക്കു സാ​ധി​ക്കും എ​ന്ന​തി​ന്‍റെ മ​നോ​ഹ​ര​മാ​യ തെ​ളി​വാ​ണ് മ്ലാ​മ​ല​ക്കുണ്ടാ​യ ഈ ​മ​ഹാ​ഭാ​ഗ്യം.ദേവാ​ല​യ​ത്തി​ലെ ആ​ധ്യാ​ത്മി​ക കാ​ര്യ​ങ്ങ​ൾ മാ​ത്ര​മ​ല്ല, ഒ​രു നാ​ടി​ന്‍റെ പു​രോ​ഗ​തി അ​ത് മ​ത വ്യ​ത്യാ​സ​ങ്ങ​ൾ​ക്ക​തീ​ത​മാ​യി സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ എ​ങ്ങ​നെ​യൊ​ക്കെ ഒ​രു നാ​ടി​നെ സ​ന്പ​ന്ന​മാ​ക്കാ​ൻ പ​റ്റും എ​ന്നുകൂ​ടി​യു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ വൈ​ദി​ക​ർ നി​ർ​വ​ഹി​ച്ചു എ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. അ​ക്ഷ​ര​ങ്ങ​ൾ അ​ഗ്നി​യാ​ണെ​ന്നും അ​തി​ന്‍റെ ക​രു​ത്ത് നി​ങ്ങ​ൾ തെ​ളി​യി​ച്ചു എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.പ്ര​ദേ​ശ​വാ​സി​ക​ൾ ഒ​ന്നി​ച്ചു നി​ൽ​ക്കു​ക​യും കു​ട്ടി​ക​ൾ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്താ​ൽ മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യ​ത്തി​ലും ച​ടു​ല​മാ​യ നീ​ക്ക​ങ്ങ​ൾ ഉ​ണ്ടാ​കും. അ​തി​നാ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ൽ ന​മ്മു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​വ​ട്ടെ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മ്മേ​ള​നം വാ​ഴൂ​ർ സോ​മ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.അ​ഡ്വ.​ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, ത​ല​ശേ​രി പ്രി​ൻ​സി​പ്പ​ൽ ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് ജ​ഡ്ജ് കെ.​ടി. നി​സാ​ർ അ​ഹ​മ്മ​ദ്, പെ​രു​ന്പാ​വൂ​ർ ഫാ​സ്റ്റ്ട്രാ​ക് കോ​ട​തി സ്പെ​ഷൽ ജ​ഡ്ജി ദി​നേ​ശ് എം. ​പി​ള്ള, സ​ബ് ജ​ഡ്ജ് അ​ര​വി​ന്ദ് ഡി. ​അ​ട​യോ​ടി, ഫാ. ​മാ​ത്യു ചെ​റു​താ​നി​ക്ക​ൽ, ഫാ. ​ജോ​സ​ഫ് നെ​ല്ലി​മ​ല​മ​റ്റ​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

error: Content is protected !!