എരുമേലി :എരുമേലി സർവീസ് സഹകരണ ബാങ്കിന്റെ ഓണം വിപണി 11.9.2024 ബുധനാഴ്ച രാവിലെ 9.30 ന് പ്രവർത്തനം ആരംഭിക്കും. എരുമേലി ചെമ്പകത്തുങ്കൽ സ്റ്റേഡിയത്തിൽ ബാങ്ക് പ്രസിഡന്റ് ഡോമിനിക് ജോബും ചേനപ്പാടിയിൽ ഡയറക്ടർ ബോർഡ് അംഗമായ സുഷീൽ കുമാർ പി. യും, മണിപ്പുഴ ബ്രാഞ്ചിൽ ഡയറക്ടർ ബോർഡ് അംഗം ത്രേസ്യാമ്മ എബ്രഹാമും വിപണി ഉദ്ഘാടനം ചെയ്യും. ഉപഭോക്താക്കൾ റേഷൻ കാർഡുമായി എത്തണം.

