കാഞ്ഞിരപ്പള്ളി: ഓണക്കാലത്തോടനുബന്ധിച്ച് പൂഴ്ത്തിവയ്പ്പും അമിത വിലയും തടയുക എന്ന ലക്ഷ്യത്തോടെ കളക്ടറുടെ കീഴിലുള്ള പ്രത്യേക സ്ക്വാഡ് കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 55 വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 18 കടകളിൽ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.പാറത്തോട്, മുണ്ടക്കയം എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലായിരുന്നു പരിശോധന. ക്രമക്കേട് കണ്ടെത്തിയ വ്യാപാര സ്ഥാപനങ്ങളുടെ വിവരം പരിശോധന സംഘം ജില്ലാ കളക്ടർക്ക് കൈമാറും. കളക്ടറാകും നോട്ടീയയ്ക്കുകയും പിഴ ഈടാക്കുകയും ചെയ്യുക. ലൈസൻസ് പുതുക്കാത്തതിന് പുറമെ, വിലവിവരപട്ടിക പ്രദർശിപ്പിക്കാത്തത് അടക്കമുള്ള ക്രമക്കേടുകളാണ് കണ്ടെത്തിയിട്ടുള്ളത്. പലചരക്ക്, ഹോട്ടൽ, പച്ചക്കറി വ്യാപാര സ്ഥാപനങ്ങളിലും, മത്സ്യ – മാംസ വ്യാപാര സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന.താലൂക്ക് സപ്ലൈ ഓഫീസർ ജി. അഭിൽജിതിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ ഡപ്യൂട്ടി തഹസിൽദാർ ടി.ജി. ശ്രീലാൽ, ഫുഡ് സേഫ്റ്റി ഓഫീസർ തെരെസലിൻ, ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് ഫെബിൻ ലീഗൽ, മേട്രോളജി ഇൻസ്പെക്ടർ അനു ഗോപിനാഥ്, റേഷനിംഗ് ഇൻസ്പെക്ടർമാരായ സജീവ്കുമാർ, ടി. സയർ, രഞ്ജിത് എന്നിവർ ഉണ്ടായിരുന്നു. താലൂക്ക് അടിസ്ഥാനത്തിൽ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. താലൂക് അടിസ്ഥാനത്തിൽ നടത്തിവരുന്ന പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ അറിയിച്ചു.