ശബരിമലയിൽ പടിപൂജയ്ക്ക് 2040 വരെ ബുക്കിങ് പൂർത്തിയായി സഹസ്രകലശം 2034 വരെ

ശബരിമല: ശബരിമലയിലെ പ്രധാന വഴിപാടുകളിലൊന്നായ പടിപൂജയ്ക്ക് 2040 ഏപ്രിൽ വരെ ബുക്കിങ് പൂർത്തിയായി. തുടർന്നുള്ള കാലയളവിലേക്കും ബുക്കിങ് തുടരാമെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്. ശ്രീനിവാസ് ‘മാതൃഭൂമി’യോടുപറഞ്ഞു.

പടിപൂജ വഴിപാടിന് 1,37,900 രൂപയാണ് ഈടാക്കുന്നത്. ഇപ്പോൾ ബുക്കുചെയ്യുന്ന പൂജ നടക്കുന്ന സമയത്ത് പൂജാസാധനങ്ങളുടെ വിലയിൽമാറ്റം വന്നാൽ അതനുസരിച്ചുള്ള തുക വഴിപാടുകാരൻ അടയ്ക്കേണ്ടിവരും. ശബരിമല ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിൽ പണമടച്ച് വഴിപാട് ബുക്കുചെയ്യാം. ഭക്തരുടെ തിരക്ക് ഏറെ ഉണ്ടാകുന്ന മണ്ഡല- മകരവിളക്കുകാലത്ത് പടിപൂജയില്ല. മകരവിളക്കിനുശേഷം നാലുദിവസവും മാസപൂജാവേളയിലും ആണ് പടിപൂജ നടത്തുക. വിഷു, ഓണം, പ്രതിഷ്ഠാദിനം എന്നീ അവസരങ്ങളിലും പടിപൂജയുണ്ടാകും.

സഹസ്രകലശം 2034 വരെ

മറ്റൊരു പ്രധാനവഴിപാടായ സഹസ്രകലശത്തിന് 2034 മേയ് വരെ ബുക്കിങ് പൂർത്തിയായി. 91,250 രൂപയാണ് ഇതിന്റെ നിരക്ക്. എല്ലാ മാസപൂജകളിലെയും അവസാനദിവസമാണ് സഹസ്രകലശം. 1000 കലശംപൂജിച്ച് ഭഗവാന് അഭിഷേകം നടത്തുന്നതാണ് സഹസ്രകലശം.

കളഭാഭിഷേകം 2027 വരെ പൂർത്തിയായി. 2028 ജനുവരിയിലേക്കാണ് ഇപ്പോൾ ബുക്കിങ് നടക്കുന്നത്. 38,400 രൂപയാണ് നിരക്ക്.

തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ ബ്രഹ്മകലശം(കളഭകലശം) കിഴക്കേ മണ്ഡപത്തിൽ പൂജിച്ചശേഷം മേളത്തിന്റെ അകമ്പടിയോടെ ക്ഷേത്രത്തിന് പ്രദക്ഷിണമായി വന്ന് ഉച്ചപ്പൂജയുടെ സ്നാനസമയത്ത് ഭഗവാന് അഭിഷേകം ചെയ്യും. ഉദയാസ്തമയപൂജ ബുക്കിങ് 2032 ആദ്യമാസംവരെയായി. 61,800 രൂപയാണ് അടയ്ക്കേണ്ടത്.

നേരിട്ട് ബുക്കുചെയ്യുന്ന ഈ വഴിപാടുകൾക്കൊന്നും ഓൺലൈൻ ബുക്കിങ് സംവിധാനമില്ല. പിന്നീട് നിരക്കുവർധനയുണ്ടായാൽ അത്രയുംതുക.

188 thoughts on “ശബരിമലയിൽ പടിപൂജയ്ക്ക് 2040 വരെ ബുക്കിങ് പൂർത്തിയായി സഹസ്രകലശം 2034 വരെ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!