എരുമേലിയുടെ വികസനം ഉറപ്പാക്കും :അഡ്വ എം ജെ സെബാസ്റ്റ്യൻ എം എൽ എ

എരുമേലി :എരുമേലിയുടെ പ്രത്യേകതകൾ കണ്ടെത്തിക്കൊണ്ടുള്ള വികസമാനയമാണ് യൂ ഡി എഫ് സർക്കാർ കൈക്കൊള്ളുന്നതെന്ന് പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ എം ജെ . എംഎൽഎ എം ജെ സെബാസ്റ്റ്യൻ എരുമേലി പഞ്ചായത്തിലെ വോട്ടർമാരെ നേരിൽ കണ്ട് നന്ദി അറിയിച്ച് നടത്തിയ പര്യടനപരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . . വെള്ളിയാഴ്ച രാവിലെ എരുമേലി ടൗണിൽ നടന്ന സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി പി എ സലിം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി അമ്പാറ അധ്യക്ഷത വഹിച്ചു. ആശ ജോയി ,പ്രകാശ് പുളിക്കൻ, റോയി കപ്പലുമാക്കൽ, നാസർ പനച്ചി, അഡ്വ പി ജി സൂര്യകല, ഷെമീന ലെത്തിഫ്, പ്രസന്ന അജി, അഭിരാമി ദേവരാജ്, ഷീബ രമണൻ, നൗഷാദ് കുറുങ്കാട്ടിൽ, ബഷീർ മൗലവി , പി കെ റസാക്ക്, സിബി ആറാട്ടുകയം, എബി കാവുങ്കൽ, ടി വി ജോസഫ്, സലിം കണ്ണങ്കര, പി. എം. ബഷീർ, സുനിൽ ചെറിയാൻ, രാജൻ അറക്കുളം, ഷിബു ഐരേക്കാവ്, എണസ്റ്റ്, വി എം നൗഷാദ്, സണ്ണി കുറ്റിവേലി എന്നിവർ പ്രസംഗിച്ചു.പര്യടനത്തിനിടെ വിവിധ കേന്ദ്രങ്ങളിൽ എംഎൽഎയ്ക്ക് പ്രവർത്തകർ സ്വീകരണം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!